നൈമിത്ര - The Heart Of Taste

നൈമിത്ര - The Heart Of Taste NYMITRA THE HEART OF TASTE
കലർപ്പില്ലാത്ത രുചിക്കൂട്ട് 🥰 traditionally prepared- home made- pure and natural

രുചിയുടെ ലോകത്ത് നിന്നും സ്റ്റൈലിൻ്റെ ചിറകുകളിലേക്ക്! ​നൈമിത്രയുടെ സ്ഥാപകരിൽ നിന്നും വസ്ത്രധാരണത്തിൽ പുതിയൊരു അനുഭവം സമ്...
12/07/2026

രുചിയുടെ ലോകത്ത് നിന്നും സ്റ്റൈലിൻ്റെ ചിറകുകളിലേക്ക്!

​നൈമിത്രയുടെ സ്ഥാപകരിൽ നിന്നും വസ്ത്രധാരണത്തിൽ പുതിയൊരു അനുഭവം സമ്മാനിക്കാൻ D-Wings Style Lab ഇതാ നിങ്ങളുടെ മുന്നിലേക്ക്!

​നൈമിത്രയുടെ സ്പെഷ്യൽ വിശേഷങ്ങൾ

നമ്മുടെ നാടൻ രുചികളുടെ കലവറയാണ് നൈമിത്ര ❤️

​അച്ചാറുകൾ
ചൂര, ബീഫ് തുടങ്ങിയ നോൺ-വെജ് അച്ചാറുകളും, നാരങ്ങ, മാങ്ങ, വെളുത്തുള്ളി തുടങ്ങി വായിൽ കപ്പലോടുന്ന വെജ് അച്ചാറുകളും.

​സ്പെഷ്യൽ ഇടിയിറച്ചി
തിരുവനന്തപുരം സ്റ്റൈലിൽ, ജോലിക്കും മറ്റും പോകുന്നവർക്ക് എളുപ്പം ആക്കാവുന്ന നൈമിത്രയുടെ സിഗ്നേച്ചർ പ്രോഡക്റ്റ് ഇടിയിറച്ചി (ചിക്കൻ & ബീഫ് ഉണ്ടാകും ).

സ്പെഷ്യൽ ബീഫ് മിച്ചർ...

​ആരോഗ്യകരമായ വിഭവങ്ങൾ

കറിവേപ്പില ധാരാളം ചേർത്ത തേങ്ങാച്ചമ്മന്തിപ്പൊടി,

അവലോസ് പൊടി, മറ്റ് സ്നാക്സുകൾ തുടങ്ങിയവ...
തീരുന്നില്ല കേട്ടോ. ഒരു അടുക്കളയിലേക്ക് വേണ്ടുന്ന എല്ലാമുണ്ട്..
പിന്നെ....

​D-Wings
നിങ്ങളെ കംഫർട്ടബിൾ ആക്കാനും, സ്റ്റൈലിഷ് ആക്കാനും, ഏറ്റവും ഉപരിയായി ആത്മവിശ്വാസം നൽകുന്ന വസ്ത്രങ്ങളിലൂടെ നിങ്ങളെ ബോൾഡ് ആക്കാനും ഞങ്ങൾ സജ്ജരാണ്....

വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ആത്മവിശ്വാസവും സംതൃപ്തിയുമാണ് ഞങ്ങളുടെ ലക്ഷ്യം.

ഇനിയൊരു ഗുഡ് ന്യൂസ്‌ ❤️

​ ഒരു കിടിലൻ സർപ്രൈസ് ഗിഫ്റ്റ് നിങ്ങളെ കാത്തിരിക്കുന്നു!

​ഈ സന്തോഷം പങ്കുവെക്കാൻ ഞങ്ങൾ തിരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് സർപ്രൈസ് സമ്മാനങ്ങൾ ലഭിക്കും! സമ്മാനം എന്താണെന്ന് ഇപ്പോൾ പറയുന്നില്ല, അതൊരു സസ്പെൻസ് ആയിരിക്കട്ടെ!

​നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
​D-Wings Style Lab എന്ന പേജ് നിർബന്ധമായും ഫോളോ ചെയ്യുക,, ആ പേജിൽ ഫോളോ ചെയ്ത ശേഷം നിങ്ങളുടെ പേര് കമന്റ് ആയി ഇടുക ആ പേജിൽ നിന്നും ഷെയർ ചെയ്യുക.

ആ പേരിൽ നിന്നും ഷെയർ ചെയ്ത് അവിടെ പേര് കമന്റ് ചെയ്യുന്നവർക്കാണ് സമ്മാനം

ഞങ്ങളുടെ പ്രോഡക്റ്റ് മറ്റുള്ളവരിൽ എത്താൻ വേണ്ടിയിട്ടാണ്..

ഈ ഓണത്തിന് ഓണക്കോടി ഞങ്ങളിൽ നിന്നാവട്ടെ ❤️

ഞങ്ങളോടൊപ്പം നിൽക്കുമല്ലോ....
ഈ പോസ്റ്റ് ഞങ്ങളുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്നും വരുന്നതാണ്
നൈമിത്ര - The Heart Of Taste, Deeju Z Nymitra
D Wings Style Lab എന്നീ മൂന്ന് പേജുകളിൽ പോസ്റ്റ് വരുമെങ്കിലും നിങ്ങൾ D Wings പേജിൽ മാത്രം നിങ്ങളുടെ പേര് കമന്റ് ചെയ്തു ഫോളോ ചെയ്താൽ മതി..

പോസ്റ്റ് ശ്രദ്ധിച്ചു വായിച്ചു ചെയ്യണേ..

​വേഗം ജോയിൻ ചെയ്യൂ, സമ്മാനങ്ങൾ സ്വന്തമാക്കൂ!

തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് ആണ് സമ്മാനം നൽകുന്നത്..

പോസ്റ്ററിൽ തന്നെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് എന്ത് സംശയം ഉണ്ടെങ്കിലും ഒന്ന് വാട്സ്ആപ്പ് ചെയ്താൽ മതി ഓർഡറുകൾക്കും വാട്സ്ആപ്പ് ചെയ്യാം..

ഇവിടെ ആരും ഇല്ലല്ലോ എല്ലാവരും എവിടെ പോയി.... മത്സരങ്ങൾ ഒന്നും നടത്തുന്നില്ല അതുകൊണ്ടാണോ എല്ലാവരും ഇറങ്ങിപ്പോയത് കയറി വരാ...
12/07/2026

ഇവിടെ ആരും ഇല്ലല്ലോ എല്ലാവരും എവിടെ പോയി....
മത്സരങ്ങൾ ഒന്നും നടത്തുന്നില്ല അതുകൊണ്ടാണോ എല്ലാവരും ഇറങ്ങിപ്പോയത് കയറി വരാമോ,

നമുക്കേ,,, മത്സരങ്ങൾ നടത്തിയാലോ, കൂടുതൽ ആക്ടീവ് ആവണോല്ലോ..

ഓ അച്ചാറുകൾ അല്ലേ അതിപ്പോ ഇല്ലെങ്കിൽ എന്താ എന്ന് ചിന്തിക്കുന്നത് നമ്മുടെ വീടുകളിൽ താമസിക്കുന്ന ആൾക്കാർ ആയിരിക്കും പ്രവാസികളായി പോകുന്നവർക്ക് ജോലികളിൽ ഏർപ്പെടുന്നവർക്ക് ഒക്കെ അച്ചാറോ ചമ്മന്തി പൊടിയോ ഒക്കെ കിട്ടിയാൽ വളരെ എളുപ്പമായിരിക്കും കാര്യങ്ങൾ

സാമ്പാർ മസാല വെച്ചിട്ട് പച്ചക്കറി മസാല എല്ലാം കൂടെ ഒരുമിച്ചിട്ട് നാലു വിസിൽ കേൾപ്പിച്ചത് കടുക് താളിച്ച് എടുത്താൽ ഉടനടി അടിപൊളി സാമ്പാർ കിട്ടും..

സവാളയും വെളുത്തുള്ളിയും ഇഞ്ചിയും എല്ലാം കറിവേപ്പിലയും 1 മിനിറ്റ് വഴറ്റി , ആവശ്യത്തിന് നൈമിത്ര ചിക്കൻ മസാല ഇട്ട്,
രണ്ട് വിസിൽ കേൽപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് തുറന്നെടുത്തു രണ്ടു തണ്ട് മല്ലിയിലയും ഇട്ട് തുറന്നു വച്ച് ഒന്ന് വറ്റിച്ചെടുത്താൽ നല്ല സൂപ്പർ ചിക്കൻ കറി റെഡി..

കടല വേവിച്ച് അതിൽ അല്പസവാളയും വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റി ചേർത്ത് നൈമിത്ര നോൺ വെജ് വറുത്തര 1 മിക്സിയിൽ അരച്ച്ചേർത്ത് വറ്റിച്ചെടുത്താൽ അടിപൊളി നമ്മുടെ കടലക്കറിയും റെഡി..

ഇടിയിറച്ചി തക്കാളിയും സവാളയും വഴറ്റി രണ്ട് സ്പൂൺ ബീഫ് ഇടിയിറച്ചി വഴറ്റിയെടുത്താൽ പെറോട്ടക്കും ചപ്പാത്തിക്കും നല്ല സൈഡ് റെഡി.. ഇങ്ങനെയാണ് ഓരോന്നും നമ്മൾ ചെയ്യേണ്ടത് ജോലിക്ക് പോകുന്ന ആൾക്കാർക്ക് ഇത്ര എളുപ്പത്തിൽ എല്ലാം തയ്യാറാക്കുന്നുണ്ട്.. അല്പം ബീഫ് അച്ചാറും തൈരും, നൈമിത്ര തേങ്ങ ചമ്മന്തി പൊടിയും ഉണ്ടെങ്കിൽ രണ്ടുമൂന്നുദിവസം ലഞ്ച് ബോക്സിൽ അത് മതി..

ഇനി നോൺവെജ് ഒന്നും വേണ്ട കറി ഒന്നും ഉണ്ടാക്കാൻ വയ്യെങ്കിൽ നല്ല കടുമാങ്ങയും കുക്കറിൽ രണ്ടുമൂന്നു വിസില് കേൽപ്പിച്ചെടുക്കുന്ന കഞ്ഞിയും.,
എല്ലാംകൊണ്ടും നിങ്ങൾക്ക് എളുപ്പമാക്കുന്നതാണ് ഞങ്ങൾ തയ്യാറാക്കുന്നത് അപ്പോൾ..

ഓർഡർ തരാനായി ഈ നമ്പറിൽ വിളിച്ചോളൂ

079023 75735

ഗുഡ് മോർണിംഗ്... ​നമ്മളെങ്ങനെയൊക്കെ സ്നേഹിച്ചാലും, എത്രയെല്ലാം ചേർത്തുപിടിച്ചാലും ചില മനുഷ്യർ നമ്മളെ മനസ്സിലാക്കാതെ പെരു...
11/07/2026

ഗുഡ് മോർണിംഗ്...

​നമ്മളെങ്ങനെയൊക്കെ സ്നേഹിച്ചാലും, എത്രയെല്ലാം ചേർത്തുപിടിച്ചാലും ചില മനുഷ്യർ നമ്മളെ മനസ്സിലാക്കാതെ പെരുമാറും...

അവരുടെ കാഴ്ചപ്പാടുകളും ചിന്തകളുമാണ് അവർക്ക് ശരി.

അത് മാറ്റാൻ നമുക്ക് കഴിയില്ല.
​നമുക്ക് ആരെയും മാറ്റാൻ പറ്റില്ല..

നമുക്ക് ഹൃദയം നിറയെ നന്മകൾ നിറച്ചു തന്നെ പോകാം..

​എല്ലാവർക്കും സ്നേഹം നിറഞ്ഞ ഒരു നല്ല ദിവസം ആശംസിക്കുന്നു!

ഇറച്ചി പെട്ടെന്ന് വേവാൻ ഇറച്ചി വേവിക്കുമ്പോൾ അതിലേക്ക് ചെറിയൊരു കഷ്ണം പപ്പായയോ അല്ലെങ്കിൽ അല്പം വിനാഗിരിയോ ചേർത്താൽ ഇറച്...
11/07/2026

ഇറച്ചി പെട്ടെന്ന് വേവാൻ

ഇറച്ചി വേവിക്കുമ്പോൾ അതിലേക്ക് ചെറിയൊരു കഷ്ണം പപ്പായയോ അല്ലെങ്കിൽ അല്പം വിനാഗിരിയോ ചേർത്താൽ ഇറച്ചി പെട്ടെന്ന് വെന്തു കിട്ടും.

​ചമ്മന്തിപ്പൊടി സൂക്ഷിക്കാൻ

ചമ്മന്തിപ്പൊടി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഏറെക്കാലം രുചിയും മണവും മാറാതെയിരിക്കും. ഇടയ്ക്കിടെ അല്പം ചൂടാക്കി വെച്ചാൽ ഈർപ്പം തട്ടി ചീത്തയാകുന്നത് ഒഴിവാക്കാം.

​നൈമിത്ര ഫുഡ് പ്രോഡക്ട്സ് -വിഭവങ്ങൾ

​രുചിയും ഗുണനിലവാരവും ഒത്തുചേരുന്ന നൈമിത്ര ഫുഡ് പ്രോഡക്ട്സ് വീട്ടിലെ ഉമ്മമാരുടെയും അമ്മമാരുടെയും കൈപ്പുണ്യം അതേപടി നിങ്ങൾക്ക് നൽകുന്നു...

​1. ഇടിയിറച്ചി (Idiyarachhi)
​പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ വിഭവം.

നല്ല നാടൻ മസാലകൾ ചേർത്ത് വറുത്തിടിച്ച് പരുവപ്പെടുത്തിയ ഇത് ചോറിനും കഞ്ഞിക്കും, ചപ്പാത്തിക്കും ഏറെ അനുയോജ്യമാണ്.

ഇതിന്റെ തനത് രുചി ഏതൊരു ഭക്ഷണപ്രേമിയും ഇഷ്ടപ്പെടും.

​2. അച്ചാർ (Pickles)
​പഴമയുടെ രുചിക്കൂട്ടിൽ തയ്യാറാക്കിയ അച്ചാറുകൾ. കേടുകൂടാതെ സൂക്ഷിക്കാവുന്ന, എരിവും പുളിയും പാകത്തിനുള്ള മസാലകൾ ചേർത്ത അച്ചാറുകൾ ഊണിന് കൂടുതൽ രുചി നൽകുന്നു.

​3. ചമ്മന്തിപ്പൊടി (Chamanthi Podi)
​തിരക്കുള്ള ദിവസങ്ങളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കൂട്ടുചേരുവ. തേങ്ങയും മസാലകളും കൃത്യമായ അളവിൽ വറുത്തിടിച്ച് ഉണ്ടാക്കുന്ന ഇത് ചൂടുചോറിലും,കഞ്ഞിയിലും ഇഡ്ഡലി, ദോശ എന്നിവയ്ക്കൊപ്പവും മികച്ച കോമ്പിനേഷനാണ്...

​അപ്പോൾ വിളിക്കാം 079023 75735

*മനസ്സറിഞ്ഞു അധ്വാനിക്കുന്നവന്റെ മുന്നിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും.ശുഭദിനം  #ഗുഡ്മോർണിംഗ്
11/07/2026

*മനസ്സറിഞ്ഞു അധ്വാനിക്കുന്നവന്റെ മുന്നിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും.
ശുഭദിനം
#ഗുഡ്മോർണിംഗ്

ചായയുടെ കൂടെ ഒരു നുള്ള് നൈമിത്ര അച്ചാറും, ഒപ്പം ഒരു നല്ല പുഞ്ചിരിയും... ദിവസത്തിന് ഇതിലും മികച്ച തുടക്കം വേണോ? 😊​എല്ലാ ദ...
10/07/2026

ചായയുടെ കൂടെ ഒരു നുള്ള് നൈമിത്ര അച്ചാറും, ഒപ്പം ഒരു നല്ല പുഞ്ചിരിയും... ദിവസത്തിന് ഇതിലും മികച്ച തുടക്കം വേണോ? 😊

​എല്ലാ ദിവസവും ഒരു പുതിയ അവസരമാണ്. നമ്മൾ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും സ്നേഹവും ഉണ്ടെങ്കിൽ വിജയം കൂടെയുണ്ടാകും.❤️

ഇന്ന് എല്ലാവർക്കും സന്തോഷകരമായ ഒരു ദിനം ആശംസിക്കുന്നു!
നൈമിത്ര കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ്

വീൽചെയറിൽ ഇരുന്നൊരു പെൺകുട്ടിയുടെ സ്വപ്നവും, ഒരുകൂട്ടം മനുഷ്യരുടെ കഠിനാധ്വാനവും ചേർന്നൊരുങ്ങിയ 'നൈമിത്ര'. മായമില്ലാത്ത ര...
09/07/2026

വീൽചെയറിൽ ഇരുന്നൊരു പെൺകുട്ടിയുടെ സ്വപ്നവും, ഒരുകൂട്ടം മനുഷ്യരുടെ കഠിനാധ്വാനവും ചേർന്നൊരുങ്ങിയ 'നൈമിത്ര'. മായമില്ലാത്ത രുചിക്കൂട്ടുകൾ ഇനി നിങ്ങളുടെ വീട്ടുമുറ്റത്തും!

​നൈമിത്ര

രുചിയുടെ കരുതലും അതിജീവനത്തിന്റെ കരുത്തും
​വിഷരഹിതമായ, മായം ചേർക്കാത്ത, രാസവസ്തുക്കളുടെ അംശമില്ലാത്ത സ്വാദിഷ്ടമായ അച്ചാറുകളും വിഭവങ്ങളും തേടുന്നവർക്കായി ഇതാ 'നൈമിത്ര'. 2018 ജനുവരിയിൽ തുടക്കം കുറിച്ച നൈമിത്ര, ഇന്ന് എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ അനേകം കുടുംബങ്ങളുടെ അടുക്കളയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

​എന്താണ് നൈമിത്രയെ വ്യത്യസ്തമാക്കുന്നത്?
ഏറ്റവും ഗുണമേന്മയുള്ള ചേരുവകൾ ഉപയോഗിച്ച് തികച്ചും സ്വാഭാവികമായ രീതിയിലാണ് നൈമിത്രയിലെ വിഭവങ്ങൾ തയ്യാറാക്കുന്നത്. കൃത്രിമ പ്രിസർവേറ്റീവുകൾ ഉപയോഗിക്കാത്തതുകൊണ്ട് തന്നെ, നൈമിത്രയുടെ രുചിക്കൂട്ടുകൾക്ക് വീട്ടിലെ ഭക്ഷണത്തിന്റെ അതേ പരിശുദ്ധിയുണ്ട്

​ഞങ്ങളുടെ പ്രധാന വിഭവങ്ങൾ
​അച്ചാറുകൾ:
മീൻ, ബീഫ് തുടങ്ങിയ നോൺ-വെജ് അച്ചാറുകൾ.
​സ്പെഷ്യൽ വിഭവങ്ങൾ: ബീഫ് ഫ്രൈ (നല്ലെണ്ണയിലും വെളിച്ചെണ്ണയിലും ലഭ്യമാണ്), ബീഫ്ഇടിയിറച്ചി, ചെമ്മീൻ ചമ്മന്തിപ്പൊടി എന്നിവ നൈമിത്രയിലെ സൂപ്പർ ഹിറ്റ് ഐറ്റംസാണ്.

​കുറിപ്പ്
രാസവസ്തുക്കൾ ഇല്ലാത്തതിനാൽ സ്വാഭാവികമായ കാലാവസ്ഥയിൽ ഇവ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുന്നതാണ് ഉചിതം.

മഴക്കാലത്ത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതുകൊണ്ട് അതെടുത്ത് പറയേണ്ടതുണ്ട്.
​അതിജീവനത്തിന്റെ കഥ

നൈമിത്ര വെറുമൊരു ബിസിനസ്സ് മാത്രമല്ല; ഇത് ഒരു കുടുംബത്തിന്റെ കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്.

വീൽചെയറിൽ ഇരിക്കുന്ന ദീജയുടെ വലിയൊരു സ്വപ്നവും പോരാട്ടവുമാണ് ഇന്ന് ഈ സംരംഭമായി വളർന്നത്. നൗഷാദ് ഖാന്റെ നേതൃത്വവും, ദീപാ സതീശന്റെയും കുടുംബത്തിന്റെയും പാചകത്തിലുള്ള അസാമാന്യമായ കൈപ്പുണ്യവും, ഒപ്പം ഈ സംരംഭത്തെ താങ്ങിനിർത്തുന്ന ഒരുപാട് നല്ല മനുഷ്യരുടെ സ്നേഹവും ചേർന്നാണ് നൈമിത്രയെ മുന്നോട്ട് നയിക്കുന്നത്.

​ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും ഓർഡർ ചെയ്യാം

നിങ്ങൾക്ക് ആവശ്യമുള്ള വിഭവങ്ങൾ ഇന്ത്യയിൽ എവിടെയിരുന്നും ഓർഡർ ചെയ്യാവുന്നതാണ്. ഞങ്ങൾ സുരക്ഷിതമായി പാർസലായി നിങ്ങളുടെ വീട്ടിലെത്തിക്കും.

​📞 ഓർഡറുകൾക്കായി ബന്ധപ്പെടുക

7902375735
​വീണുപോയ മനുഷ്യരെ ചേർത്തുപിടിക്കുക എന്നതാണ് ഏറ്റവും വലിയ മനുഷ്യത്വം. നൈമിത്രയുടെ ഈ യാത്രയിൽ കൂടെ നിൽക്കുന്ന ഓരോരുത്തരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഈ കുറിപ്പ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ എല്ലാവരും ഒന്ന് ഷെയർ ചെയ്യുമല്ലോ.​


അച്ചാറിലെ കേമൻനല്ലെണ്ണ​അച്ചാറുകൾക്ക് സ്വാദിനൊപ്പം തന്നെ കേടു കൂടാതെ ഇരിക്കാനുള്ള കഴിവ് നൽകുന്നത് നല്ലെണ്ണയാണ്.​രുചി അച്ച...
09/07/2026

അച്ചാറിലെ കേമൻ

നല്ലെണ്ണ
​അച്ചാറുകൾക്ക് സ്വാദിനൊപ്പം തന്നെ കേടു കൂടാതെ ഇരിക്കാനുള്ള കഴിവ് നൽകുന്നത് നല്ലെണ്ണയാണ്.

​രുചി

അച്ചാറിലെ മസാലകളുടെ എരിവിനെയും പുളിയെയും ബാലൻസ് ചെയ്ത് ഒരു പ്രത്യേക രുചി നല്ലെണ്ണ നൽകുന്നു.

​ആയുസ്സ്
ഇതിലെ സ്വാഭാവികമായ ആന്റി-ഓക്സിഡന്റുകൾ അച്ചാർ പെട്ടെന്ന് ചീത്തയാകാതെ സംരക്ഷിക്കുന്നു.

​ഗുണം

കടുക് എണ്ണയ്ക്ക് പകരം കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നല്ലെണ്ണയാണ്, ഇത് ആരോഗ്യത്തിനും മികച്ചതാണ്.

​ചെറിയൊരു ടിപ്പ്

അച്ചാർ ഉണ്ടാക്കുമ്പോൾ എണ്ണ നന്നായി തിളപ്പിച്ച് ചൂടാറിയ ശേഷം ഉപയോഗിക്കുന്നത് അച്ചാറിന്റെ ആയുസ്സ് കൂട്ടാൻ സഹായിക്കും.

NB : ഏത് ഓയിൽ ആയാലും ഒരുപാട് ഡെയിലി ആവുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും..
ഉദാഹരണത്തിന് നാരങ്ങ അച്ചാർ നല്ലെണ്ണയിൽ ഉണ്ടാക്കി ദിവസവും കഴിക്കുമ്പോൾ അത് ദോഷമാവും ഒരു ദിവസം നാരങ്ങ അച്ചാർ ആണെങ്കിൽ പിറ്റേ ദിവസം തേങ്ങാ ചമ്മന്തി പൊടി ഉപയോഗിക്കണം പിറ്റേന്ന് വീണ്ടും നാരങ്ങ അച്ചാർ അതിന്റെ പിറ്റേന്ന് ചമ്മന്തി പൊടി അങ്ങനെ ഉപയോഗിച്ചാൽ ശരീരം പ്രശ്നമില്ലാതെ പോകും..

അച്ചാറുകളും ചമ്മന്തി പൊടിയും ഇടിയിറച്ചിയും എല്ലാം ഇവിടെയുണ്ട്
079023 75735

നമ്മളെ വേദനിപ്പിച്ചവരെക്കുറിച്ച് ഓർത്ത് സമയം കളയുന്നതിനേക്കാൾ നല്ലത്, നമ്മുടെ ലക്ഷ്യങ്ങളിലേക്ക് സമാധാനത്തോടെ സഞ്ചരിക്കുന...
09/07/2026

നമ്മളെ വേദനിപ്പിച്ചവരെക്കുറിച്ച് ഓർത്ത് സമയം കളയുന്നതിനേക്കാൾ നല്ലത്, നമ്മുടെ ലക്ഷ്യങ്ങളിലേക്ക് സമാധാനത്തോടെ സഞ്ചരിക്കുന്നതാണെന്ന് ഈ വരികൾ ഓർമ്മിപ്പിക്കുന്നു.

കർമ്മഫലത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവ് മനസ്സിൽ വലിയൊരു ഭാരമിറക്കിവെക്കാൻ സഹായിക്കും....

​നിങ്ങളുടെ ഈ നല്ല ചിന്തകൾക്കും ശുഭദിനാശംസകൾക്കും ഒത്തിരി നന്ദി....

​ഇന്ന് മനോഹരമായ ഒരു ദിവസമായിരിക്കട്ടെ!

കൂടുതൽ ഊർജ്ജസ്വലതയോടെയും സന്തോഷത്തോടെയും ഇന്നത്തെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു❤️

08/07/2026

കേൾക്കാൻ പറ്റാത്തത് പോലും കൊതിയാകുന്ന മണം! 😋
അങ്ങനെ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല കേട്ടോ ❤️

ഒരു ട്രോൾ ആണ് ചെവി എങ്ങനെയാണ് മണം പിടിച്ചെടുക്കുന്നത്.

എന്ന് പറയാതെ പറഞ്ഞു..
ബീഫ് അച്ചാറും ബീഫ് ഫ്രൈയും പിന്നെ നൈമിത്രയുടെ സ്വന്തം 'ബീഫ് മിക്സ്ചറും' റെഡിയാണ്. കട്ടൻ ചായക്കും കഞ്ഞിക്കും ഒരു ബെസ്റ്റ് ടച്ചിംഗ്സ് വേണമെന്ന് ആഗ്രഹമുള്ളവർക്ക് ധൈര്യമായി ഓർഡർ ചെയ്യാം.

ടച്ചിംഗ്സ് എന്ന് പറഞ്ഞാൽ കഞ്ഞിയുടെ കൂടെ കഴിക്കുന്ന സാധനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... 👍🏻🙄

എന്തായാലും സംശയമുള്ളവർ കഴിച്ചു നോക്കി ഉറപ്പുവരുത്തുക!

ഓർഡറുകൾക്ക് : 079023 75735

Address

Chirayinkeezhu

Alerts

Be the first to know and let us send you an email when നൈമിത്ര - The Heart Of Taste posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നൈമിത്ര - The Heart Of Taste:

Shortcuts

Share