Pia M S-അടുക്കളയും അരങ്ങും

Pia M S-അടുക്കളയും അരങ്ങും ഞാൻ കാണുന്ന ജീവിതം

03/08/2026

ഒരിക്കൽ നമ്മൾ വല്ലാതെ അഹങ്കരിച്ചിരുന്നു അല്ലേ മീര,
അതെ അതെ
പട്ടണത്തിലെ കോളേജിൽ പോയി പഠിച്ചവർ, സുന്ദരി,
സഹോദരനും സഹിദരിയും..
അച്ഛനും അമ്മയ്ക്കും ജോലിയും, സമ്പത്ത്, കുടുംബ മഹിമ..
പുറമെ വിനയാന്വിതരായിരുന്ന
നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു അഹംഭാവം ഉണ്ടായിരുന്നു അല്ലേ?

അതെ..

അതാവും നമ്മളെ ദൈവം
പൊക്കിയെടുത്ത്. സീറോ യിൽ കൊണ്ട് ഇട്ടത്!

പിന്നീടുള്ള ജീവിതം എല്ലാം അതുവരെ നമ്മൾ
കൊണ്ട് നടന്ന അഹംഭാവം ഒക്കെ ഇഞ്ചിഞ്ചായി കുറയ്ക്കുന്ന തരത്തിൽ ആയിരുന്നു..

നാട് പോയി, വീട് പോയി,
സ്വന്ത ബന്ധങ്ങൾ പോയി..

ഒരിക്കൽ നമ്മൾ
അഹങ്കരിച്ചിരുന്നത് ആരെ കൊണ്ടാണോ , അവർ തന്നെ തള്ളി പറഞ്ഞു ..

അതെ..

ഞാൻ വൈകിട്ടൊക്കെ തലമുടിയൊക്കെ വിടർത്തിയിട്ട് , ഒരു പട്ടു പാവാടയും ദാവണിയും ഒക്കെ ഉടുത്ത് പുരയിടത്തിലൂടെ
ഉലാത്തുമായിരുന്നു

പശുക്കുട്ടികളെ ഒക്കെ ചിലപ്പോൾ അഴിച്ചു കെട്ടും.

എന്നെ കണ്ടാൽ അത് വെള്ളത്തിനു കരയും. അതുകൊണ്ട് ചിലപ്പോൾ ഞാൻ ഒളിച്ച് നടക്കും..അതാണോ എന്തോ ദോഷം പറ്റിയത്!

അതേ നമ്മൾ അന്നു ഒന്നിനെയും മതിച്ചില്ല..

അമ്മയെ സഹായിക്കാമായിരുന്നു , ഒരു ജോലി കണ്ടുപിടിക്കാമായിരുന്നു ..

എടുത്തു ചാട്ടം അല്ലെ?!

ഒരു ജീവിതം മുഴുവൻ അനുഭവിച്ച് തീർത്തു..

അച്ഛനും അമ്മയും ഈ മണ്ണിൽ ചവിട്ടി നടന്നിട്ടുണ്ട്.. സഹോദരനും കുടുംബവും വന്നിട്ടുണ്ട്.സഹോദരൻ ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്.അച...
01/08/2026

അച്ഛനും അമ്മയും ഈ മണ്ണിൽ ചവിട്ടി നടന്നിട്ടുണ്ട്.. സഹോദരനും കുടുംബവും വന്നിട്ടുണ്ട്.
സഹോദരൻ ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്.

അച്ഛനും അമ്മയും പഴയ വീട്ടിൽ ആയിരുന്നു. ഒരിക്കൽ ആറ് മാസത്തോളം താമസിച്ചു.
അവർ ഒരുമിച്ച് വൈകുന്നേരങ്ങളിൽ പാർക്കിൽ ഒക്കെ പോയി നടക്കുമായിരുന്നു.
രണ്ട് മൂന്ന് മലയാളി കൂട്ടുകാരെയും കിട്ടി അവർക്ക്.

അവർ മകളുടെ കൊച്ചു ലോകത്തിക് ഒതുങ്ങിക്കൂടാൻ ഒത്തുപോകാൻ ശ്രമിക്കയായിരുന്നു ..

ഞാൻ മക്കളുടെ ലോകത്തായിരുന്നു
ഞങ്ങൾ മൂന്നുപേരും ഉള്ള ഒരു ലോകം ഉണ്ട് ഞങ്ങൾക്ക്
പഠിത്തം ഹോംവർക്ക് ട്യൂഷൻ ഡാൻസ് പാട്ട് വയലിന് തുടങ്ങിയവ ...

----
അവർ ഇവിടെ ജീവിച്ചിട്ടുണ്ട്
അവരുടെ ശ്വാസം ഈ ഭൂമിയിക്കും അലിഞ്ഞു ചേർന്നിട്ടുണ്ട്

എന്നിട്ടും എന്തിനീ അനാഥത്വം
ഇപ്പോഴും!

#ഒരു_കുഞ്ഞു_ലോകം -1

14/07/2026

നാരായണായ നമ 🙏

Address

57, Jalan Lengkok Sembawang
Singapore
759238

Alerts

Be the first to know and let us send you an email when Pia M S-അടുക്കളയും അരങ്ങും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pia M S-അടുക്കളയും അരങ്ങും:

Shortcuts

Share