05/08/2024
വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ വീണ്ടും നമ്മുടെ പ്രിയ കേരളത്തിന്റെ അവസ്ഥ വല്ലാതെ കടന്നു പോയിരികൊണ്ടിരിക്കുകയാണ് . അനവധി പ്രാണനഷ്ടവും അനേകം വീടുകൾ തകർന്നും പോവുന്ന ഈ ദുരന്തം നമ്മെ ദുഃഖത്തിലാഴ്ത്തുന്നു. ഈ പ്രയാസ സമയങ്ങളിൽ, പുനർനിർമാണത്തിനായി സഹായം നൽകാനുള്ള കൂട്ടായ ശ്രമങ്ങളിലൂടെ നമ്മുടെ സമൂഹത്തിന്റെ ശക്തി തെളിക്കണം..
എന്നാൽ, കേരളത്തിലെ പ്രിയപ്പെട്ട പല താരാങ്ങളും അവരുടെ സംഭാവന വെറും ഒരു ദിവസത്തെ ചായയും കോഫിയും കഴിക്കുന്ന പൈസ ആണ് സംഭാവന ആയിട്ട് കേരള സർക്കാന്റെ ദുരന്തനിധിയിലേക്ക് നൽകിയതിനെക്കുറിച്ചറിയുമ്പോൾ നിരാശയുണ്ടാകുന്നു.ഇവരെയെല്ലാം നമ്മൾ മലയാളികളാണ് വലിയ കാറും പത്രാസും ആയി നടക്കാൻ ആക്കിയെതെന്ന കാര്യം ഇവരെല്ലാം മറക്കുന്നു.ഏതൊരുസംഭാവനയും നന്ദിയോടെയാണ് നമ്മൾ സ്വീകരിക്കുന്നത്, എന്ന് കരുതി നമ്മുടെ വിലപ്പെട്ട സഹോദരങ്ങളെ മറക്കരുത്. കേരള ജനതയുടെ സ്നേഹവും പിന്തുണയും കരസ്ഥമാക്കിയവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് പ്രതിസന്ധിസമയത്ത് കിട്ടുന്നത് ഒരു വലിയ സംഭാവന തെന്നെയാണ് നമ്മൾ പ്രതീഷിക്കുന്നത്.
2018ലെ പ്രളയവും ഇപ്പോഴത്തെ വയനാട് ദുരന്തവും നേരിടുന്ന നിമിഷങ്ങളിൽ, നമ്മുടെ തമിഴ് സഹോദരങ്ങൾ കാണിച്ച അപാര സഹായവും അതിനനുസരിച്ചുള്ള പ്രത്യുത്തരവുമാണ് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കുന്നത് നമ്മെ ഒരുമിച്ചു നിറുത്തിയതും അത് തെന്നെയാണ്, തമിഴ്നാട്ടിലെ ഈ മഹത്തായ സംഭാവനകൾ ദുരന്താശ്വാസത്തിനും പുനർനിർമാണത്തിനും ഒരു പുതിയ മാതൃകയാകുന്നു.
മലയാള സിനിമ താരങ്ങളും, യൂട്യൂബർമാരും, മറ്റു സ്വാധീനശേഷിയുള്ള വ്യക്തികളും നമ്മുടെ സമൂഹത്തിൽ പ്രത്യേക സ്ഥാനം നേടിയവരാണ്. ഇപ്പോൾ അവർക്ക് ഒരു നിർണായക നിമിഷമാണിത്, അവരുടെ Fellow Keralites നോട് യഥാർത്ഥ നേതൃത്വവും സഹാനുഭൂതിയും കാണിക്കാൻ. അവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏറെ ആവശ്യമുള്ള സഹായം നൽകുകയും ചെയ്യണം.
അവരുടെ സ്വാധീനവും, അതിന്റെ ഉത്തരവാദിത്വവും തിരിച്ചറിയാൻ നമ്മുടെ പ്രിയപ്പെട്ട പ്രതിഭകൾക്ക് ഇതൊരു അവസരമാവട്ടെ . അവർ പ്രചോദനാത്മകമായി പ്രവർത്തിച്ചാൽ, മറ്റു പലർക്കും പിന്തുടരാൻ പ്രചോദനമേകുകയും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യും. ഈ ദുരന്തത്തെ അതിജീവിച്ച്, ഒരു പുതു ജീവിതവുമായി, കൂട്ടായ്മയും സഹാനുഭൂതിയും ഉൾകൊണ്ട്, നമുക്ക് മുന്നോട്ടുപോകാം.
ഈ മഹത്തായ പ്രതിസന്ധി നേരിടുന്ന സമയത്തു കേരളത്തിലെ ജനങ്ങൾക്ക് ഒരു വലിയ സംഭാവനകൾ ചെയ്ത്, എല്ലാത്തരം സഹായവും ഉറപ്പുവരുത്തണം , നിലവിലുള്ള പ്രവണതകളെ മാതൃകയാക്കാൻ. നമ്മൾ എല്ലായ്പ്പോഴും ഒറ്റക്കെട്ടായിട്ടാണ് ഈ ദുരന്തത്തെ അതിജീവിക്കാനുള്ള ശ്രമം നടത്തേണ്ടത് . അത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയിരിക്കുകയും വേണം.
നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ ചെറിയ സംഭവനയിൽ ഒതുക്കാതെ അവരുടെ കടമ്മ നിർവഹിക്കണം. നിങ്ങളെ നിങ്ങളാക്കിയ കേരളത്തിലെ നമ്മുടെ സഹോദര സഹോദരി, അമ്മ ഉമ്മമാർക്ക് വേണ്ടി. ദുരിതം അനുഭവിക്കുന്ന കേരത്തിലെ എല്ലാവർക്കുവേണ്ടി , നമ്മുടെ സമൂഹത്തിനായി ഉയർന്നിരിക്കുന്നത് വരെ നമുക്ക് ഒന്നിച്ച്, ഉള്ളിലാരുന്നു ചേർന്നുള്ള പ്രവർത്തനങ്ങൾ കൊണ്ടും സഹായഹസ്തങ്ങൾ നീട്ടി നിൽക്കുകയും ചെയ്യാം.