22/08/2026
ഫിഷ് ഫ്രൈ
ചേരുവകൾ
ചെറിയ ഉള്ളി - രണ്ടെണ്ണം
ഇഞ്ചി - ആവശ്യത്തിന്
വെളുത്തുള്ളി - ആവശ്യത്തിന്
മഞ്ഞള്പൊടി - ആവശ്യത്തിന്
മുളകുപൊടി - ആവശ്യത്തിന്
കുരുമുളകുപൊടി - ആവശ്യത്തിന്
തേങ്ങ ചിരകിയത് -രണ്ടു ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുകളിൽപ്പറഞ്ഞ ചേരുവകളെല്ലാം നല്ലതുപോലെ അരച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഏത് മീൻ ആണോ വറുക്കാൻ എടുക്കുന്നത് അതിൽ നന്നായി തേച്ച് പിടിപ്പിച്ചു പത്ത് മിനുട്ട് വെക്കുക്ക . ഒരു പാനിൽ എണ്ണ ഒഴിച്ചു മീൻ വറുത്തെടുക്കാം , കുറച്ച് കറിവേപ്പില കൂടക്കണം . വെളിച്ചെണ്ണയിൽ ആണ് വറുക്കുന്നത് എങ്കിൽ രുചിയോടൊപ്പം മണവും ആസ്വദിക്കാം .