Swas Business Consultancy services

Swas Business Consultancy services We are a team of professionals in Business Consultancy, Advertising Branding, Remodeling Offices and Business Establishments.

Our team is experts in face lifting, architectural and interior concepts designing.

24/02/2025
Oscar-Claude Monet ഫ്രഞ്ച് ചിത്രകാരനായ ക്ലോഡ് മോനെ ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരനും ഇംപ്രഷനിസത്തിൻ്റെ സ്ഥാപകരി...
25/08/2024

Oscar-Claude Monet

ഫ്രഞ്ച് ചിത്രകാരനായ ക്ലോഡ് മോനെ ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരനും ഇംപ്രഷനിസത്തിൻ്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു. തൻ്റെ നീണ്ട കരിയറിൽ, പ്രകാശവും, പ്രകൃതിയും ചേർന്ന വർണ്ണസമന്വയങ്ങളെ ഇംപ്രഷനിസ്റ്റ് ശൈലിയിൽ ചിത്രീകരിക്കുകയായിരുന്നദ്ദേഹം .ജീവിതാന്ത്യം വരെ തന്റെ ശൈലിയിൽ അദ്ദേഹം ഉറച്ച് നിന്ന് പുതിയ ചിത്രകലാ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു . ഔട്ട്‌ഡോർ ലാൻഡ്‌സ്‌കേപ്പ് പെയിൻ്റിംഗിലെ അതുല്യപ്രതിഭയായിരുന്ന അദ്ദേഹം 1600 ഓളം ചിത്രങ്ങൾ വരച്ചിട്ടുണ്ട് .ലോകത്തിലെ ഏറ്റവും പ്രതിഭാശാലിയായ പെയിന്ററായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത് . 60 -70 മില്യൺ ഡോളർ അതായത് 600-700 കോടി രൂപയിലാണ് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ വിറ്റ് പോകുന്നത് .

1874-ൽ പാരീസിൽ നടന്ന ഒരു എക്‌സിബിഷനിൽ ഇംപ്രഷൻ, സൺറൈസ്, എന്ന പെയിന്റിങ്ങുകൾ മോനെ പ്രദർശിപ്പിച്ചു. അക്കാലത്തെ പ്രമുഖ കലാ നിരൂപകൻ ലൂയിസ് ലെറോയ് ആ പ്രദർദശനത്തെ കളിയാക്കി ഒരു ലേഖനമെഴുതി . പ്രകൃതി ദൃശ്യങ്ങളുടെ മങ്ങിയ ചിത്രീകരണമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് . മങ്ങിയ ചിത്രീകരണത്തെ കളിയാക്കി അദ്ദേഹം ഉപയോഗിച്ച "ഇംപ്രഷനിസം" എന്ന വാക്കാണ് പിന്നീട് ലോകപ്രസിദ്ധമായ ചിത്രരചന ശൈലിയായി പ്രശസ്തി നേടിയത് .

അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ രൂപങ്ങളെ പ്രതിനിധീകരിക്കുന്നതിനുമുപരി ഓരോ സീനിലെയും പ്രകാശത്തിൻ്റെയും അന്തരീക്ഷത്തിൻ്റെയും വ്യത്യസ്ത തലങ്ങളെ ചിത്രീകരിക്കുന്നതായിരുന്നു. ഒരു ദൃശ്യത്തിന്റെ നിരവധി സീക്വൻസുകൾ അദ്ദേഹം ചിത്രീകരിച്ചു .വെളിച്ചവും ഋതുക്കളുടെ വ്യതിയാനവും അതിൽ വരുത്തിയ മാറ്റങ്ങളും സൂഷ്മായി സന്നിവേശിപ്പിച്ച് അതിനെ പ്രകൃതിയും വർണ്ണവും ചേർന്നുള്ള ശ്രുതിമധുരമായ കാഴ്ചാനുഭവങ്ങളാക്കി .1890 ന് ശേഷമുള്ള പെയിൻ്റിംഗുകളിൽ വർണ്ണ വൈരുദ്ധ്യങ്ങളുടെ വ്യത്യസ്ത ഇഫക്റ്റുകളുടെ സമ്മിശ്രണങ്ങൾ അതിനെ അമൂർത്തതലത്തിലേക്കുയർത്തി .ആധുനിക അബ്സ്ട്രാക്റ്റ് പെയിൻ്റിംഗിലേയ്ക്കുള്ള ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രയാണം അവിടെനിന്നാണ് തുടങ്ങിയത് .

എല്ലാ ചിത്രകാരന്മാരെയും പോലെ മോനെയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് മുന്നോട്ട് പോയിരുന്നത് .ഒരു പണക്കാരന്റെ മകനായി ജനിച്ച മോനെയുടെ ജീവിതം ദരിദ്രപൂർണ്ണമായിരുന്നു .തന്റെ ചിത്രരചനാ ശൈലിയിൽ നിന്നും വ്യതിചലിച്ച് ഒരു കോംപ്രമൈസിനും അദ്ദേഹം തയ്യാറായിരുന്നില്ല . 1883-ൽ, മോനെയും കുടുംബവും വടക്കൻ ഫ്രാൻസിലെ ഗിവർണിയെന്ന സ്ഥലത്ത് പൂന്തോപ്പുകളുള്ള ഒരു വാടക വീട്ടിലേയ്ക് താമസം മാറി . പിന്നീട് മോനെ ആ ഭവനം വാങ്ങുകയും ,അവിടെ ജാപ്പനീസ് ശൈലിയിൽ ഗാർഡനിങ് ചെയ്ത് , ആമ്പൽപ്പൂക്കൾ നിറഞ്ഞ മനോഹരമായ തടാകവും പൂന്തോട്ടവും നിർമ്മിച്ചു .പിന്നീട് അദ്ദേഹത്തിന്റെ പൈന്റിങ്ങുകളിൽ ഭൂരിഭാഗത്തിന്റെയും പശ്ചാത്തലം ഗിവർണിയിലെ ഗാർഡനായിരുന്നു .

Impression Sunrise, Water Lillies, The Manneporte , Haystack series, Woman with a Parasol – Madame Monet and Her Son,
‘ Rouen Cathedral’, ‘Camille’, ‘Houses of Parliament’,
Japanese Bridge over a Pond of Water Lilies’
,‘The Saint-Lazare Station’, ‘San Giorgio Maggiore at Dusk’ എന്നിവയാണ് മോനെയുടെ ഇതിഹാസ ചിത്രങ്ങൾ

മോനെയുടെ എല്ലാ ചിത്രങ്ങളുടെയും മ്യൂസിയം
ക്വാളിറ്റി റിപ്ലിക്കകൾ കൊച്ചിയിലെ ഇൻസ്പയർ ഓൺലൈൻ ക്രിയേറ്റിവ് ഗാലറിയിൽ നിങ്ങൾക്ക് ഇഷ്ടമായ വലുപ്പത്തിൽ മികച്ച ഫ്രയിമിങ്ങിൽ ലഭ്യമാണ് .

Inspire
The Creative Gallery
[email protected]
+91 80751 13224, +91 98470 50778






'Vincent Van Gogh'Vincent Van Gogh is widely regarded as the most admired painter in the world. Unlike Impressionist pai...
24/08/2024

'Vincent Van Gogh'

Vincent Van Gogh is widely regarded as the most admired painter in the world. Unlike Impressionist painting, which is characterized by short, thin brushstrokes, regular colors, and the depiction of light’s changing effects, Van Gogh's Post-Impressionist technique is instantly recognizable for its vibrant use of color and bold, thick brushstrokes. Rejected during his lifetime, Van Gogh was celebrated only after his death. The Dutch painter is now considered one of the greatest artists in history. Despite his immense talent, only one of his paintings, "The Red Vineyard," was sold during his lifetime.

Living in poverty, Van Gogh often struggled to afford basic materials like canvas and ink for his deeply expressive works. Yet, paradoxically, his paintings are now among the most valuable in the world, with an average price of $70 million or 600 crore rupees.

Remarkably, Van Gogh created the majority of his works in the last decade of his life, producing approximately 2,100 artworks, including 860 oil paintings. While most of these masterpieces are housed in the Van Gogh Museum in Amsterdam, others are held in various private collections around the world.

In 1887, Van Gogh experienced severe mental health challenges, famously gifting his own ear to a lover. He was later admitted to the Saint-Paul-de-Mausole asylum in Saint-Rémy-de-Provence for treatment. During his stay, he painted "The Starry Night" in 1889, a masterpiece that depicts the view from his bedroom window just before sunrise. The village scene, however, was a product of his imagination. The painting's swirling blues, moonlit night, and Van Gogh's masterful composition have made it one of the greatest artistic achievements of all time.

Van Gogh's work began to receive critical acclaim shortly before his death in 1890, at the age of 37, from a gunshot wound, which some speculate may have been a mysterious murder rather than a su***de. Despite his tragic end, Van Gogh has become the most celebrated artist posthumously, his life and work symbolizing the misunderstood genius.

Iconic pieces like "The Starry Night,"The Sunflower", "The Sunflowers Series," "Wheatfield with Crows," "Self-Portrait," "Irises," "The Bedroom in Arles," and "The Potato Eaters" continue to captivate audiences around the world.

At Inspire Online Creative Gallery in Kochi, museum-quality replicas of Van Gogh's paintings are available in the size of your choice, complete with exquisite framing.

Inspire
The Creative Gallery
[email protected]
+91 80751 13224, +91 98470 50778






'വിൻസന്റ് വാൻ ഗോഗ് 'ലോകത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ചിത്രകാരനാണ്  വിൻസെൻ്റ് വാൻ ഗോഗ് . താരതമ്യേന ചെറുതായ, നേർത്ത ...
24/08/2024

'വിൻസന്റ് വാൻ ഗോഗ് '

ലോകത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ചിത്രകാരനാണ് വിൻസെൻ്റ് വാൻ ഗോഗ് . താരതമ്യേന ചെറുതായ, നേർത്ത ബ്രഷ്സ്ട്രോക്കും, നിയതമായ കളറുകളും, സമയത്തിനനുസരിച്ച് വെളിച്ചത്തിന്റെ മാറുന്ന ഷെയ്‌ഡുകളിൽ ഊന്നൽ നൽകിയുള്ള ഇംപ്രഷനിസ്റ് പെയിന്റിങ്ങിൽ നിന്നും വ്യത്യസ്തമായി, ആകർഷകമായ നിറങ്ങളിൽ, കട്ടിയുള്ള ബ്രഷ്‌ സ്‌ട്രോക്കുകളിൽ വർണ്ണങ്ങളുടെ അതുല്യമായ വൈബ്രൻസിയിൽ വാൻഗോഗ് സൃഷ്ടിച്ച പോസ്റ്റ്-ഇംപ്രഷനിസ്റ്റ് സാങ്കേതികതയിലെ ചിത്രങ്ങൾ തൽക്ഷണം തിരിച്ചറിയാൻ കഴിയും.
ജീവിച്ചിരുന്നപ്പോൾ തിരസ്കൃതനായ വാൻഗോഗ് അദ്ദേഹത്തിന്റെ മരണശേഷം ആഘോഷിക്കപ്പെട്ടു. ഡച്ച് പെയിന്ററായ 'വിൻസന്റ് വാൻ ഗോഗ് 'ലോകത്തിൽ ജീവിച്ചിരുന്നതിൽ ഏറ്റവും മഹാനായ ചിത്രകാരനായി വിലയിരുത്തപ്പെടുന്നു . അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് 'റെഡ് വൈൻയാർഡ്' എന്ന ചിത്രം മാത്രമാണ് വിറ്റഴിഞ്ഞത്.

ദരിദ്രനായി ജീവിച്ച വാൻ ഗോഗ് പലപ്പോഴും തന്റെ ആത്മാവിഷ്കാരമായ ചിത്രരചനയ്ക്കുള്ള ക്യാൻവാസിനും, മഷിയ്കും പോലും ബുദ്ധിമുട്ടി. എന്നാൽ വിധിവിപരീത്യമെന്ന് പറയട്ടെ ലോകത്തിൽ ഏറ്റവും വലിയ വിലയ്ക്ക് വിറ്റ് പോകുന്നത് വാൻ ഗോഗ് പൈന്റിങ്ങുകളാണ് ശരാശരി 70 മില്യൻ ഡോളർ അതായത് 600 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഒരു പെയിന്റിങ്ങിന്റെ ശരാശരി വില .

അവിശ്വസനീയമാംവിധം പ്രഗത്ഭനായ ഈ കലാകാരൻ തൻ്റെ ജീവിതത്തിൻ്റെ അവസാന 10 വർഷങ്ങളിലാണ് സൃഷ്ടികളിൽ ഭൂരിഭാഗവും വരച്ചത് .ഏകദേശം
2100 ഓളം ചിത്രങ്ങൾ അദ്ദേഹം വരച്ചു, അതിൽ 860 എണ്ണഛായ ചിത്രങ്ങളാണ് .ഭൂരിപക്ഷം ചിത്രങ്ങൾ ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിലാണ് ബാക്കി പല സ്വകാര്യ ശേഖരങ്ങളിലായി ചിതറിക്കിടക്കുന്നു .

1887 ൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായ വാൻ ഗോഗ് തന്റെ പ്രണയിനിയ്ക് സമ്മാനമായി നൽകിയത് സ്വന്തം ചെവിയായിരുന്നു. പിന്നീട് ചികിത്സാർത്ഥം അദ്ദേഹത്തെ സെൻ്റ്-റെമി-ഡി-പ്രോവൻസിലെ സെൻ്റ്-പോൾ-ഡി-മൗസോൾ എന്ന അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെവച്ച് സുഖം പ്രാപിച്ച അദ്ദേഹം 1889 ലാണ് ലോകത്തിലെ എക്കാലത്തെയും മാസ്റ്റർപീസ് ചിത്രമായ 'സ്റ്റാറി നൈറ്റ്' (The Starry Night)വരച്ചത് .അദ്ദേഹം താമസിച്ച സെൻ്റ്-റെമി-ഡി-പ്രോവൻസിലെ കിടപ്പുമുറിയുടെ കിഴക്കോട്ട് അഭിമുഖമായുള്ള ജാലകത്തിൽ സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള ദൃശ്യമായാണ് ആ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത് .അതിലെ ഗ്രാമരംഗം അദ്ദേഹത്തിന്റെ ഭാവനയാണ് .ചന്ദ്രപ്രകാശമുള്ള രാത്രിയും ആകാശത്തിൻ്റെ കറങ്ങുന്ന നീലവർണ്ണങ്ങളും അദ്ദേഹത്തിന്റെ ഉദാത്തമായ രചനാശൈലിയും ചേർന്നപ്പോൾ അത് ലോകത്തിലെ എക്കാലത്തെയും മഹത്തായ ചിത്രവിസ്മയമായി മാറി .

1890 ൽ തന്റെ 37-ാം വയസ്സിൽ സ്വയം വെടിയുതിർത്ത് (അതിൽ ദുരൂഹതയുണ്ട് അദ്ദേഹത്തെ വധിച്ചതാണെന്നും പറയപ്പെടുന്നു ) മരിക്കുന്നതിന് കുറച്ച് കാലം മുൻപാണ് വാൻ ഗോഗിൻ്റെ സൃഷ്ടികൾ നിരൂപകശ്രദ്ധ നേടിത്തുടങ്ങിയത് . മരണശേഷം ഏറ്റവുമധികം വാഴ്ത്തപ്പെടുന്ന കലാകാരനായി അദ്ദേഹം മാറി .വാന്ഗോഗിന്റെ കലയും ജീവിതകഥയും തെറ്റിദ്ധരിക്കപ്പെട്ട പ്രതിഭയുടെ പ്രതീകമായി പൊതു ഭാവനയെ ഇപ്പോഴും പ്രകാശിപ്പിക്കുന്നു . സ്റ്റാറി നൈറ്റ് (The Starry Night), സൺഫ്ലവർ (The Sunflower), സൺഫ്ളവർ സീരീസുകൾ (The Sunflowers Series), വീറ്റ്ഫീൽഡ് വിത്ത് ക്രോസ് (Wheatfield with Crows) , സെൽഫ് പോർട്രൈറ്റുകൾ (Self-Portraits), ഐറിസെസ് (Irises), ദി ബെഡ്‌റൂം ഇൻ ആർലെസ് (The Bedroom in Arles) , പൊട്ടറ്റോ ഈറ്റെർസ് (The Potato Eaters) എന്നിവയാണ് പ്രശസ്ത ചിത്രങ്ങൾ .

വാൻഗോഗിന്റെ എല്ലാ ചിത്രങ്ങളുടെയും മ്യൂസിയം
ക്വാളിറ്റി റിപ്ലിക്കകൾ കൊച്ചിയിലെ ഇൻസ്പയർ ഓൺലൈൻ ക്രിയേറ്റിവ് ഗാലറിയിൽ നിങ്ങൾക്ക് ഇഷ്ടമായ വലുപ്പത്തിൽ മികച്ച ഫ്രയിമിങ്ങിൽ ലഭ്യമാണ് .

Inspire
The Creative Gallery
[email protected]
+91 80751 13224, +91 98470 50778






കലയുടെ സ്പർശമുള്ളതാകട്ടെ നിങ്ങളുടെ വീടും ഓഫീസും.നിങ്ങളുടെ ഓഫീസിന് വിശ്വപ്രസിദ്ധ ചിത്രകാരനായ വാൻഗോഗിന്റെ 'സ്റ്റാറിനൈറ്റ്'...
24/08/2024

കലയുടെ സ്പർശമുള്ളതാകട്ടെ നിങ്ങളുടെ വീടും ഓഫീസും.
നിങ്ങളുടെ ഓഫീസിന് വിശ്വപ്രസിദ്ധ ചിത്രകാരനായ വാൻഗോഗിന്റെ 'സ്റ്റാറിനൈറ്റ്' എന്ന ചിത്രമോ അല്ലെങ്കിൽ ക്ളോഡ് മോനെയുടെ ഇമ്പ്രെഷനിസ്റ് തീമോ അതെന്തായാലും നിങ്ങളുടെ ഭാവനയിലുള്ളത് ഞങ്ങൾ യാഥാർഥ്യമാകുന്നു .ലോകോത്തര പൈന്റിങ്ങുകളുടെ മ്യുസിയം ക്വളിറ്റി പകർപ്പുകളും ,ആ തീമിലുള്ള ഇന്റീരിയർ ഡിസൈനിംഗുകളും ഞങ്ങളവതരിപ്പിക്കുന്നു .
കാലാതീതമായ പെയിന്റിങ്ങുകളും പെയിന്റിംഗ് തീമുകളും വീടുകൾക്കും ,ഓഫീസുകൾക്കും നൽകുന്നതിലൂടെ ഉയർത്തപ്പെടുന്നത് നിങ്ങളുടെ വ്യക്തിപരമായ കലാസ്വാദന തലമാണ് .
ആകർഷകമായനിരക്കിൽ ഞങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ പുനർസൃഷ്ടിക്കുന്നു. കലയുടെ കാലാതീതമായ സൗന്ദര്യം ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ടയിടങ്ങളിൽ മനോഹരമായ തീമിലൂടെ കാല്പനികാന്തരീക്ഷം സൃഷ്ടിക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സാധ്യമാക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മിതമായ ചിലവിൽ നിങ്ങളുടെ സ്വപ്ന ഭവനങ്ങളെയും ഓഫീസിനെയും കലയുടെ അസാധാരണമായ ആകർഷകത്വവും കരകൗശല നൈപുണ്യവും സന്നിവേശിപ്പിച്ച് ഞങ്ങൾ ഒരുക്കുന്നു . ഞങ്ങളെ ഫോണിലോ ഇമെയിൽ വഴിയോ ബന്ധപ്പെടുക.
Inspire
The Creative Gallery
[email protected]
+91 80751 13224, 098470 50778





ഫ്രഞ്ച് പെയിന്ററായ Philippe de Champaigne യുടെ "ലാസ്‌റ് സപ്പർ ".1652 ൽ പൂർത്തിയാക്കിയ ഈ ചിത്രം ലൂവർ മ്യുസിയത്തിലാണ് പ്രദ...
29/03/2024

ഫ്രഞ്ച് പെയിന്ററായ Philippe de Champaigne യുടെ "ലാസ്‌റ് സപ്പർ ".1652 ൽ പൂർത്തിയാക്കിയ ഈ ചിത്രം ലൂവർ മ്യുസിയത്തിലാണ് പ്രദര്ശിപ്പിച്ചിട്ടുള്ളത് .

വർഷങ്ങൾക്ക് മുൻപ് എറണാകുളം ജില്ലയിൽ ബ്രഹ്മപുരത്തുള്ള ഒരു ജാക്കോബൈറ്റ് ചർച്ചിന് വേണ്ടി ഡിജിറ്റൽ റസ്റ്റോർ ചെയ്തതാണിത് .40 അടി 20 അടി വലുപ്പത്തിൽ ക്യാൻവാസിൽ ഡിജിറ്റൽ ടെക്നോളജിയും ,മാന്വൽ പൈന്റിങ്ങും സമന്വയിപ്പിച്ച് പള്ളിയുടെ ആൾട്ടറിന് അഭിമുഖമായിട്ടാണ് ഫിക്സ് ചെയ്തിട്ടുള്ളത് .പള്ളിയിലെ ചിത്രം കമന്റിൽ

Swas Business Consultancy Services is a Kochi-based business consultancy firm. We are a team of professionals in Busines...
18/03/2024

Swas Business Consultancy Services is a Kochi-based business consultancy firm. We are a team of professionals in Business Consultancy, Advertising Branding, Remodeling Offices and Business Establishments. Our team is experts in face lifting, architectural, and interior concept designing.

Swas Business Consultancy Services is a Kochi-based business consultancy firm. We are a team of professionals in Busines...
07/12/2023

Swas Business Consultancy Services is a Kochi-based business consultancy firm. We are a team of professionals in Business Consultancy, Advertising Branding, Remodeling Offices and Business Establishments. Our team is experts in face lifting, architectural and interior concepts designing.

Address

Panampilly Nagar, Cochin 36
Kochi
682036

Telephone

+918075113224

Website

Alerts

Be the first to know and let us send you an email when Swas Business Consultancy services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share