കിച്ചൻ രഹസ്യം

കിച്ചൻ രഹസ്യം ഹായ് �

27/06/2025

മോര് കറി | Moru Curry

മോര് (കട്ടയുള്ള അധികം പുളി ഇല്ലാത്തത്) : 2 കപ്പ്
സവാള : 1
വെളുത്തുള്ളി : 1 tbsp
ഇഞ്ചി : 1 tbsp
പച്ചമുളക്: 2
ഉണക്കമുളക്: 2
കടുക്: 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി:1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
ഉലുവ പൊടി : 2 നുള്ള്
കായം പൊടി : 2 നുള്ള്
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചേർക്കുക..എണ്ണ ആവശ്യത്തിന് ചൂടാകുമ്പോൾ കടുക് ചേർക്കുക.. അത് പൊട്ടിത്തുടങ്ങുമ്പോൾ ഉണക്കമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക.. ഇപ്പോൾ സവാളയും ഉപ്പും ചേർത്ത് വഴറ്റുക.
മഞ്ഞൾപ്പൊടി ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
അവസാനം തീ അണച്ചതിന് ശേഷം മോരു ഒഴിച്ച് യോജിപ്പിക്കുക രുചി രൂട്ടാൻ കായവും ഉലുവപ്പൊടിയും ചേർത്ത് ഇളക്കുക...
രുചികരമായ മോരു കറി തയ്യാർ..

26/06/2025

കൂർക്ക വിഭവങ്ങൾ

കൂർക്ക മെഴുക്കുപുരട്ടി

ആവശ്യമുള്ള സാധനങ്ങൾ

1. കൂർക്ക –അര കിലോ
2. തേങ്ങാക്കൊത്ത് –200 ഗ്രാം
3. സവാള –രണ്ടെണ്ണം
4. മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
5. മുളകുപൊടി –ഒന്നര സ്പൂൺ
6. ഗരം മസാല –അര ടീസ്പൂൺ
7. ഉപ്പ്, എണ്ണ, കറിവേപ്പില– ആവശ്യത്തിന്
8. ചെറിയ ഉള്ളി –രണ്ടെണ്ണം.

തയാറാക്കുന്ന വിധം

നീളത്തിലരിഞ്ഞ സവാളയും തേങ്ങാക്കൊത്തും വാട്ടി ഉപ്പും വെള്ളവും ഒരു നുള്ള് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പൊടിയാത്തവിധം വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോൾ, എണ്ണ ഒഴിച്ച് കറിവേപ്പിലയും ചെറിയ ഉള്ളിയും മൂപ്പിച്ച് വെന്തിരിക്കുന്ന കൂർക്ക അതിലി് മൂപ്പിച്ചെടുക്കുക. മൂക്കാറാവുമ്പോൾ ബാക്കി മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല ഇവ ചേർത്ത് ഇളക്കുക. (കരിയരുത്, ഇത് ഉലർത്തിയും ഉപയോഗിക്കാം).

കൂർക്ക തോരൻ

ആവശ്യമുള്ള സാധനങ്ങൾ
1. കൂർക്ക വൃത്തിയാക്കി നീളത്തിൽ അരിഞ്ഞത് –കാൽ കിലോ
2. തേങ്ങ ചിരണ്ടിയത് –അര മുറി
3. മഞ്ഞൾപ്പൊടി –ഒരു നുള്ള്
4. പച്ചമുളക് –മൂന്നെണ്ണം
5. ചെറിയ ഉള്ളി –രണ്ടെണ്ണം
6. വെളുത്തുള്ളി –ഒരു വലിയ അല്ലി
7. സവാള കൊത്തിയരിഞ്ഞത് – ഒരെണ്ണം
8. ഉപ്പ്, കടുക്, വെള്ളം, കറിവേപ്പില –ആവശ്യത്തിന്.

തയാറാക്കുന്ന വിധം
രണ്ടു മുതൽ ആറുവരെയുള്ള ചേരുവകൾ നന്നായി ചതച്ചെടുക്കുക. ചീനച്ചിയിൽ എണ്ണ ചൂടാകുമ്പോൾ കടുക്, കറിവേപ്പില, ഉള്ളി, കൂർക്ക, ഉപ്പ്, വെള്ളം എന്നിവ ചേർക്കുക. അടച്ചുവച്ച് പാതിവേവാകുമ്പോൾ ചതച്ചു വച്ച അരപ്പിടുക. വെന്തുകഴിയുമ്പോൾ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുത്ത് ഉപയോഗിക്കുക.

കൂർക്ക ഒഴിച്ചുകറി

1. കൂർക്ക –അര കിലോ
2. തേങ്ങാക്കൊത്ത് – 150 ഗ്രാം
3. സവാള –ഒരെണ്ണം
4. മഞ്ഞൾപ്പൊടി – ഒരു നുള്ള്
5. മുളകുപൊടി –ഒരു ടീസ്പൂൺ
6. ഇറച്ചിമസാല –അര ടീസ്പൂൺ
7. ഗരം മസാല –അര ടീസ്പൂൺ
8. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് –രണ്ട് ടീസ്പൂൺ
9. മല്ലിപ്പൊടി –അര ടീസ്പൂൺ
10. കറിവേപ്പില, ഉപ്പ് –ആവശ്യത്തിന്.

തയാറാക്കുന്ന വിധം
എണ്ണ ചൂടായി കഴിയുമ്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില മൂത്തുകഴിയുമ്പോൾ പൊടികളും ഉപ്പും ചേർത്ത് വഴറ്റി കൂർക്ക ഇ് ഇളക്കി, ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കുക. ഇതു കറിയായും വേണമെങ്കിൽ ഉലർത്തിയും എടുക്കാം. ഉലർത്തുമ്പോൾ കുറച്ചു കറിവേപ്പില മൂപ്പിച്ചു ചേർക്കുക.

കൂർക്ക കറി

ആവശ്യമുള്ള സാധനങ്ങൾ
1. കൂർക്ക – കാൽ കിലോ
2. അരിഞ്ഞ സവാള – മൂന്നെണ്ണം
3. ജീരകം – അര ടീസ്പൂൺ
4. വെളുത്തുള്ളി ചതച്ചത് – ഒന്നര ടീസ്പൂൺ
5. മുളകുപൊടി –ഒരു ടീസ്പൂൺ
6. മഞ്ഞൾപൊടി –കാൽ ടീസ്പൂൺ
7. കറിവേപ്പില, കടുക്, ഉപ്പ്, വെള്ളം –ആവശ്യത്തിന്

തയാറാക്കുന്ന വിധം
പാൻ ചൂടാക്കി, കടുകും ജീരകവും പൊിയശേഷം കറിവേപ്പിലയും സവാളയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക, (ഇളം ബ്രൗൺ നിറമാകണം). ഇതിലേക്ക് പൊടികളും ഉപ്പും ഇ് മൂക്കുമ്പോൾ കൂർക്ക കഷണമാക്കിയത് ഇ് വെള്ളവും ഒഴിച്ച് കൂർക്ക വെന്ത് ചാറു കുറുകുമ്പോൾ വാങ്ങുക.

കൂർക്ക കൂട്ടുതോരൻ

ആവശ്യമുള്ള സാധനങ്ങൾ
1. കൂർക്ക, കിഴങ്ങ്, കാരറ്റ് (നീളത്തിൽ അരിഞ്ഞത്) –രണ്ട് കപ്പ്
2. തേങ്ങാ ചിരണ്ടിയത് –അര മുറി
3. സവാള കൊത്തിയരിഞ്ഞത് – രണ്ടെണ്ണം
4. പച്ചമുളക് (വത്തിൽ അരിഞ്ഞത്)– ആവശ്യത്തിന്
5. ചുവന്നുള്ളി –അഞ്ചെണ്ണം
6. മഞ്ഞൾപ്പൊടി –കാൽ ടീസ്പൂൺ
7. ഉപ്പ്, കറിവേപ്പില, കടുക് –ആവശ്യത്തിന്

തയാറാക്കുന്ന വിധം
തേങ്ങായും മഞ്ഞൾപൊടിയും ചുവന്നുള്ളിയും ചതച്ചെടുക്കുക.
ചീനച്ചിയിൽ എണ്ണ ഒഴിച്ച് കടുകു താളിച്ച്, പച്ചക്കറികൾ അരിഞ്ഞത് അൽപം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. മുക്കാൽ വേവാകുമ്പോൾ അരപ്പും സവാളയും യോജിപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

24/06/2025

ചുമ്മാ പോകാതെ ഒരു ലൈക് ഇട്ടു പൊക്കുടേ 😭😭😭

24/06/2025

എന്താ ആരും എന്റെ പോസ്റ്റ്‌ നോക്കാതെ ലൈക് അടിക്കാതെ പോണേ

24/06/2025

നല്ല സൂപ്പർ രുചിയിൽ ഒരു ഒഴിച്ചു കറി | ozhichu curry

എന്നും ഓരോ കറികൾ പല രുചിയിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ആണ് എല്ലാവരും. തിരക്കുളള സമയങ്ങളിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു കറി ആണിത്. നല്ല ചൂടുള്ള സമയങ്ങളിൽ ഈ കറി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients :-

സവാള - 1 എണ്ണം
പച്ചമുളക് - 3 എണ്ണം
തക്കാളി - 1 എണ്ണം
കക്കിരി - 1 എണ്ണം
തൈര് - മുക്കാൽ കപ്പ്
തേങ്ങ - കാൽ കപ്പ്
ജീരകം - 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര - 1 ടീസ്പൂൺ
മല്ലിയില
കാരറ്റ് - 2 ടേബിൾ സ്പൂൺ
കടുക് -1 ടേബിൾസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം : ആദ്യം സവാള, തക്കാളി, കക്കിരി ഇവ ചെറിയ കഷ്ണങ്ങളായി അരിയുക. കക്കിരി അധികം ചെറുതായി അരിയരുത്. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ, പച്ചമുളക് കുറച്ച് ജീരകം ഇട്ട് അരയ്ക്കുക. ഒരു ബൗളിലേക്ക് തൈര് ഒഴിക്കുക. അധികം പുളി ഇല്ലാത്ത തൈര് ഒഴിക്കുക. നേരത്തെ അരച്ച് വെച്ചിരിക്കുന്ന തേങ്ങയുടെ അരപ്പ് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഒരു നുള്ള് പഞ്ചസാര ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് അരിഞ്ഞത് ചേർക്കുക. കുറച്ച് കക്കിരി മാറ്റി വെക്കുക. ഇതിലേക്ക് മല്ലിയില ചേർക്കുക.ഇതിലേക്ക് കാരറ്റ് അരിഞ്ഞത് ചേർക്കുക.നന്നായി ഇളക്കി യോജിപ്പിക്കുക. കറിയിലേക്ക് വറവ് ഇടാൻ വേണ്ടി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക് കറിവേപ്പില ഇട്ട് മൂപ്പിക്കുക. ഇത് കറിയിലേക്ക് ഒഴിക്കുക. ചോറിന്റെ കൂടെ കഴിക്കാൻ സ്വാദിഷ്ടമായ കറി റെഡി.നല്ല സൂപ്പർ രുചിയിൽ ഒരു ഒഴിച്ചു കറി | ozhichu curry

എന്നും ഓരോ കറികൾ പല രുചിയിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ആണ് എല്ലാവരും. തിരക്കുളള സമയങ്ങളിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു കറി ആണിത്. നല്ല ചൂടുള്ള സമയങ്ങളിൽ ഈ കറി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients :-

സവാള - 1 എണ്ണം
പച്ചമുളക് - 3 എണ്ണം
തക്കാളി - 1 എണ്ണം
കക്കിരി - 1 എണ്ണം
തൈര് - മുക്കാൽ കപ്പ്
തേങ്ങ - കാൽ കപ്പ്
ജീരകം - 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര - 1 ടീസ്പൂൺ
മല്ലിയില
കാരറ്റ് - 2 ടേബിൾ സ്പൂൺ
കടുക് -1 ടേബിൾസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം : ആദ്യം സവാള, തക്കാളി, കക്കിരി ഇവ ചെറിയ കഷ്ണങ്ങളായി അരിയുക. കക്കിരി അധികം ചെറുതായി അരിയരുത്. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ, പച്ചമുളക് കുറച്ച് ജീരകം ഇട്ട് അരയ്ക്കുക. ഒരു ബൗളിലേക്ക് തൈര് ഒഴിക്കുക. അധികം പുളി ഇല്ലാത്ത തൈര് ഒഴിക്കുക. നേരത്തെ അരച്ച് വെച്ചിരിക്കുന്ന തേങ്ങയുടെ അരപ്പ് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഒരു നുള്ള് പഞ്ചസാര ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് അരിഞ്ഞത് ചേർക്കുക. കുറച്ച് കക്കിരി മാറ്റി വെക്കുക. ഇതിലേക്ക് മല്ലിയില ചേർക്കുക.ഇതിലേക്ക് കാരറ്റ് അരിഞ്ഞത് ചേർക്കുക.നന്നായി ഇളക്കി യോജിപ്പിക്കുക. കറിയിലേക്ക് വറവ് ഇടാൻ വേണ്ടി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക് കറിവേപ്പില ഇട്ട് മൂപ്പിക്കുക. ഇത് കറിയിലേക്ക് ഒഴിക്കുക. ചോറിന്റെ കൂടെ കഴിക്കാൻ സ്വാദിഷ്ടമായ കറി റെഡി.

23/06/2025

കോവക്ക-കപ്പലണ്ടി മെഴുക്കുപുരട്ടി
--------------
കോവക്ക -കാല്‍ കിലോ(നീളത്തില്‍ നാലാക്കി മുറിച്ചത് )
കപ്പലണ്ടി-കാല്‍ കപ്പ്‌ (വറുത്തത്)
സവാള-ഒന്ന്
കറിവേപ്പില-രണ്ടു തണ്ട്
കടുക്-ഒരു ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് -ഒരു ടീസ്പൂണ്‍
മുളകുപൊടി -ഒരു ടീസ്പൂണ്‍
മല്ലിപൊടി-ഒരു നുള്ള്
പെരുംജീരകംപൊടി-അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ ആവശ്യത്തിനു

ചെയേണ്ട വിധം:--

പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് ഉഴുന്നുപരിപ്പും കറിവേപ്പിലയും ഇട്ടു വഴറ്റുക.അതിലേക്ക് സവാള ചേര്‍ത്ത് ഇളം ബ്രൌണ്‍ നിരമാവുന്ന വരെ വഴറ്റുക..അതിലേക്ക് പൊടികളും കോവക്കയും ഉപ്പും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക..അല്പം പോലും വെള്ളം ചേര്‍ക്കരുത്.ഇടക്കിടക്ക് ഇളക്കി കൊടുക്കണം..കോവക്ക വെന്തു അല്പം മൊരിഞ്ഞ വിധത്തിലവുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടി ചേര്‍ത്ത് നന്നായി ഇളക്കുക..കഴിഞ്ഞു...വ്യത്യസ്തമായ മെഴുക്കുപുരട്ടി റെഡിയായി

22/06/2025

പുളിശ്ശേരി

ചേരുവകൾ:
നാടൻ മാങ്ങ - 20 എണ്ണം
പച്ചമുളക് - 2 എണ്ണം
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
കറിവേപ്പില
ശർക്കര - 1 അച്ച്
ഉപ്പ്
വെള്ളം - 1 കപ്പ്
തേങ്ങ ചിരകിയത് - 3/4 കപ്പ്
ജീരകം - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
തൈര് - 3/4 കപ്പ്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
ഉണക്കമുളക് - 3
കറിവേപ്പില

ഉണ്ടാക്കുന്ന വിധം :
1. ഒരു മൺചട്ടിയിലേക്ക് മാങ്ങയുടെ തൊലി കൈ വെച്ച് കളഞ്ഞ ശേഷം ഇട്ടുകൊടുക്കുക
2. ⁠അതിലേക്ക് പച്ചമുളക് മഞ്ഞൾപൊടിയും മുളകുപൊടി കറിവേപ്പില വെള്ളം ശർക്കര ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക
3. ⁠അടച്ചുവെച്ച് നന്നായിട്ട് തിളപ്പിച്ച് എടുക്കുക തിളച്ചു വന്നശേഷം ചെറിയ തീയിലിട്ടിട്ട് വേവിച്ചെടുക്കുക
4. ⁠തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലിട്ട് അതിലേക്ക് ജീരകം മഞ്ഞൾപ്പൊടി ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക
5. ⁠തേങ്ങ ചേർത്ത് നന്നായി തിളച്ചു വന്ന ശേഷം തൈര് മിക്സിയിൽ അടിച്ചു ചേർത്തുകൊടുക്കുക ,തൈര് ചേർത്ത ശേഷം തിളപ്പിച്ചെടുക്കരുത്
6. ⁠ചൂടായ വെളിച്ചെണ്ണയിൽ കടുക് ,ഉലുവ ,വറ്റൽ മുളക് ,കറിവേപ്പില ചേർത്ത് താളിച്ചൊഴിക്കുക
നമ്മുടെ കിടുക്കാച്ചി മാമ്പഴ പുളിശ്ശേരി റെഡി 😍😋😋

_____________________________

What is mango season without Pulissery? A mango season has not passed without Pulissery. Let's see how it is made😋😍😍

Ingredients:
Local mangoes - 20 pieces
Green chillies - 2 pieces
Turmeric powder - 1 teaspoon
Chili powder - 1 teaspoon
Curry leaves
Salt
Jaggery -1 nos
Water - 1 cup
Grated coconut - 3/4 cup
Cumin - 1 teaspoon
Turmeric powder - 1/4 teaspoon
Yogurt - 3/4 cup
Vegetable oil - 2 teaspoons
Mustard - 1 teaspoon
Fenugreek - 1/4 teaspoon
Dried chillies - 3
Curry leaves

How to make:
1. Put the mango skin in a clay pot and put it in.
2. Add green chillies, turmeric powder, chilli powder, curry leaves, jaggery, water and salt to it Mix
3. ⁠Close the lid and bring to a boil. Once it boils, put it on a low flame and cook it.
4. ⁠Put the coconut in a mixer jar, add cumin, turmeric powder, add enough water and grind it into a fine paste.
5. ⁠Add the coconut and after it boils well, beat the yogurt in the mixer and add it. Do not boil it after adding the yogurt.
6. ⁠Add mustard, fenugreek, ground chili, curry leaves to the hot coconut oil and season it.
Our Kidukkachi Mango Pulissery is ready

21/06/2025

Address

Parassala

Website

Alerts

Be the first to know and let us send you an email when കിച്ചൻ രഹസ്യം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share