A S Creators & Developers

A S Creators & Developers We create eco friendly tailor made unique designs for residence, flats and office etc... With or without interiors and exteriors suiting to the require...

24/12/2017
"കുറ്റിയടി" Starting new Project @ Kachani, Trivandrum.ചിങ്ങമാസംവീടുപണി തുടങ്ങാനും ഗൃഹപ്രവേശം നടത്താനുമെല്ലാം ചിങ്ങമാസം ...
17/08/2017

"കുറ്റിയടി" Starting new Project @ Kachani, Trivandrum.
ചിങ്ങമാസം
വീടുപണി തുടങ്ങാനും ഗൃഹപ്രവേശം നടത്താനുമെല്ലാം ചിങ്ങമാസം ഉത്തമമായാണ് കണക്കാക്കുന്നത്. ഭൂമി തിരഞ്ഞെടുത്ത് വാസയോഗ്യമായ ഗൃഹനിർമാണത്തിന് വാസ്തു ശാസ്ത്രത്തിൽ കൃത്യമായ രീതിയും ക്രമവും പറയുന്നുണ്ട്. ഇവയിൽ ഏറ്റവും പ്രാധാന്യം ആരംഭിക്കുന്നതിനും പ്രവേശിക്കുന്നതിനും ആണ്. അത് ഇപ്രകാരമാണ്.

1. ഭൂമി സ്വീകരിക്കുക
2. ശിലാസ്ഥാപനം (കല്ലിടൽ)
3. പാദുകം വയ്പ്
4. കട്ടിള വയ്പ്
5. ഉത്തരം വയ്പ്
6. ഗൃഹ പ്രവേശന വിധി.

എന്നാൽ ഇന്ന് ഗൃഹനിർമാണ ക്രമത്തിന് കാലോചിതമായ ചില മാറ്റങ്ങൾ ആവശ്യമാണ് എന്നു തോന്നുന്നു. അത് ഇപ്രകാരം ആകാം.
1. ഭൂമി സ്വീകരിക്കുക.
2. പ്ലാൻ തയാറാക്കൽ
3. സ്ഥാന നിർണയം
4. ശിലാസ്ഥാപനം(കല്ലിടൽ)
5. കട്ടിള വയ്പ്
6. പ്രധാന വാർപ്പ്
7. വാസ്തുബലി - പഞ്ചശിര സ്ഥാപനം
8. ഗൃഹപ്രവേശം

ഇവയെല്ലാം കേരളത്തിലെ പ്രകൃതിക്കനുയോജ്യമായി അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ക്രമമായി ചെയ്യാൻ സാധിക്കുന്നതാണ്. മേട മാസത്തിൽ തുടങ്ങിയാൽ ഇടവപ്പാതി മഴ കഴിഞ്ഞ് ചിങ്ങത്തിന് മുമ്പായി അനുയോജ്യമായ ഭൂമി തിരഞ്ഞെടുത്ത് ഭൂമിയുടെ കിടപ്പിന് അനുയോജ്യമായ വിധത്തിലും വീട്ടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ചും വാസ്തുശാസ്ത്രമനുസരിച്ച് പ്ലാൻ തയാറാക്കൽ പൂർത്തീകരിക്കുക.

പ്ലാൻ തയാറാക്കിയതിനുശേഷം ചിങ്ങമാസത്തിൽ ഉത്തമനായ സ്ഥപതിയെക്കൊണ്ട് ഗൃഹസ്ഥാന നിർണയം നടത്തുകയും ഉത്തമ ദിവസം നോക്കി ചിങ്ങമാസത്തിൽ തന്നെ ശിലാസ്ഥാപനം (കല്ലിടൽ) നടത്തുകയും ചെയ്യുന്നത് അത്യുത്തമമാണ്.

ചിങ്ങമാസത്തിൽ ശിലാസ്ഥാപനത്തിനുശേഷമുളള ദിവസങ്ങളും കന്നിമാസം മുഴുവനും എടുത്ത് ഫൗണ്ടേഷനും തറപണിയും (പ്ലിന്ത്) പൂർത്തീകരിക്കുക.

ശേഷം വരുന്ന തുലാമാസത്തിൽ ലഭിക്കുന്ന തുലാവർഷ മഴ ഗൃഹത്തിന്റെ തറയ്ക്ക് ഉറപ്പും ദൃഢതയും നൽകുന്നു.

വൃശ്ചികത്തിൽ കട്ടിള വയ്പ്
തുലാവർഷത്തിൽ ലഭിക്കുന്ന മഴയ്ക്കുശേഷം വൃശ്ചിക മാസത്തിൽ ഉത്തമ ദിവസം തിരഞ്ഞെടുത്ത് ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും ജന്മനക്ഷത്രത്തിന് യോജിക്കുന്ന ദിവസം തിരഞ്ഞെടുത്ത് കട്ടിള വയ്പ് നടത്താവുന്നതാണ്.

കട്ടിള വയ്പ് നടത്തുന്നതിനോട് അനുബന്ധിച്ച് തുടർച്ചയായി ഭിത്തി പണി ആരംഭിക്കാവുന്നതാണ്. വാസ്തുശാസ്ത്രമനുസരിച്ചുളള അളവുകൾ പ്ലാനിൽ നിന്ന് മനസ്സിലാക്കി തേപ്പുകനം കുറച്ചു വേണം പുറംഭിത്തി പണിയാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സ്ഥാനനിർണയം, ശിലാസ്ഥാപനം, കട്ടിള വയ്പ് എന്നീ കർമ്മങ്ങൾ നടത്തുന്ന ദിവസങ്ങളിൽ പരദേവതാ ക്ഷേത്രങ്ങളിലും മറ്റ് ദേവാലയങ്ങളിലും വഴിപാടുകൾ നടത്താവുന്നതാണ്.

വൃശ്ചിക മാസത്തിലെ ബാക്കി ദിവസങ്ങളും ധനുമാസം മുഴുവനും എടുത്ത് ഭിത്തി പണിയും മറ്റും തീർത്താൽ മകര മാസത്തിൽ ലിന്റൽ വാർപ്പ് നടത്തുകയും ചെയ്യാം.

ശേഷമുളള നിർമാണ പ്രവൃത്തികൾ കുംഭം, മീനം മാസങ്ങളിൽ ചെയ്തു തീർക്കുക. മേട മാസത്തിൽ അതായത്, ഏപ്രിൽ 14 നു ശേഷം പ്രധാന വാർപ്പ് നടത്താവുന്നതാണ്. തുടർന്ന് വരുന്ന മൂന്ന് മാസങ്ങളിൽ ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ ഫിനിഷിങ് പ്രവൃത്തികളായ തേപ്പ്, ടൈലിങ്, വാതിലുകൾ പിടിപ്പിക്കൽ, പെയിന്റിങ് തുടങ്ങിയ നിർമാണ പ്രവൃത്തികൾ മുഴുവനായി ചെയ്ത ചിങ്ങമാസത്തിൽ ഗൃഹ പ്രവേശന വിധി നടത്തി ഗൃഹപ്രവേശം ചെയ്യാവുന്നതാണ്.

ഗൃഹപ്രവേശത്തിന് തലേ ദിവസം വൈകുന്നേരം വാസ്തുബലി നടത്തുകയും ഗൃഹ പ്രവേശ ദിവസം രാവിലെ ഗണപതി ഹോമവും പാലുകാച്ചിയതിനുശേഷം വൈകുന്നേരം ഭഗവത് സേവയും നടത്തുന്നത് വാസയോഗ്യമായ ഗൃഹങ്ങൾക്ക് അഭികാമ്യമാണ്.
Divine Homes, Trivandrum.
Mob:-+91 9562288233
WhatsApp:-+91 9496408234

01/01/2017

Happy New Year...

15/09/2016

ബലാത്സംഗം ചെയ്യുമ്പോ വീഡിയോ എടുത്തു വെച്ചോളൂ അല്ലെങ്കിൽ കോടതി പറയും തെളിവ് എവിടെ എന്ന്.... ജഡ്‌ജിമാരെ നമിച്ചു... അവിടെ ഇരുന്നു ഒരൊന്നു പറഞ്ഞാൽ മതിയെലോ....കളഞ്ഞിട്ടു പോടെ നിന്റെ ഒക്കെ മക്കൾക്കു ഇങ്ങനെ സംഭവിക്കുമ്പോഴും തെളിവ് ചോദിക്കാൻ വിസ്മരികരുതെ......

14/09/2016

ഡിവൈൻ ഹോംസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...

10/09/2016

Address

Divine Homes, Maruthoor
Thiruvananthapuram
695043

Alerts

Be the first to know and let us send you an email when A S Creators & Developers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share