21/06/2024
ഇന്ന് ലോക സംഗീതദിനം
ജൂൺ 21
ജോയൽ കോയൻ എന്നാ അമേരിക്കൻ സംഗീതജ്‌ഞൻ 1976 ൽ ലോക സംഗീതദിനാചരണത്തിന് തുടക്കമിട്ടു.
ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല.
ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി.
ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്.
1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക് എന്ന പേരിലാണ് ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത് .
അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി.
ഭാരതീയ സംഗീതത്തിനു...പ്രകൃതിയിൽ നിന്നു വായ്മൊഴിയിൽ നിന്നും രൂപാന്തരപെട്ട നാട്ടു സംഗീതം (folk music )ശാഖയിൽ നിന്ന് ഒരുപാട് കൈവഴികൾ ഉണ്ടായിട്ടുണ്ട്.
അതിനെ ശാസ്ത്രീയമായി ചിട്ട പെടുത്തുമ്പോൾ അതിനു അനുബന്ധമായി നിയമങ്ങൾ കൊണ്ട് വരുകയും.അങ്ങനെ
ഇന്ത്യയിലെ സംഗീത ശാഖയിൽ
പ്രാധാന്യം അർഹിക്കുന്ന രണ്ടു വലിയ സംഗീത ശാഖകൾ ആണ്. കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം.
15-) നൂറ്റാണ്ടിൽ ആണ് കർണാടക സംഗീതം ശാഖ വിഭാവനം ചെയ്തത് പുരന്ദരദാസർ ആണ്.
വിപുലപെടുത്തുന്നതിൽ ത്രിമൂർത്തികൾ ത്യാഗരാജാ സ്വാമികൾ,മുത്തു സ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ. വലിയ പങ്കുവഹിച്ചു.
മലയാളത്തിൽ... സ്വാതിതിരുനാൾ, ഇരമ്മിയൻ തമ്പി, കെ. സി കേശവൻ. എന്നിവരൂ....
ആറു കാലത്തിൽ പാടി വിസ്മയപ്പിച്ച ഷ്ടകാല ഗോവിന്ദൻ മാരാർ..
പേർഷ്യൻ, മുഗൾ, അഫ്ഗാൻ, സംഗീതങ്ങളുമായി ബന്ധപെട്ടു കിടക്കുന്ന സംഗീതമാണ്. ഹിന്ദുസ്ഥാനി അഥവാ ഉത്തരേന്ത്യൻ സംഗീതം. ദേശ വിത്യാസങ്ങളിൽ അത് വിവിധ "ഘാരന" വിന്യസിക്കപെടുന്നു.
ധ്രുപദ്, ഖയാൽ, ധൂമ്രി, ഗസൽ, കാവ്വലി,ടപ്പ, അഭംഗ്, തുടങ്ങിയ സമ്പ്രദായ സൗന്ദര്യങ്ങളിൽ ഹിന്ദുസ്ഥാനി സംഗീതം വിടരുന്നുണ്ട്.
ദീപക് രാഗം പാടി അഗ്നി പുഷ്പം വിരിയിച്ച, മേഘ് രാഗം പാടി മഴ പെയ്യിച്ച താൻസെൻ തന്നെ ഹിന്ദുസ്ഥാനി സംഗീതരാജൻ.
ഗ്രീക്ക് സംഗീത ദേവതയുടെ "മ്യൂസസ് " എന്ന പേരിൽ നിന്നാകണം മ്യൂസിക് എന്നാ പദം ഉരുതിരിഞ്ഞത്.
രാജ്യാന്തര സംഗീതം ദിനം ഒക്ടോബർ 1
ആചരിക്കുന്നത്.
സംഗീതഞ്ജൻ യഹൂദി മെനുഹിനായിരുന്നു തുടക്കമിട്ടത്.
മിനുട്ടിൽ 72 തവണമിടിക്കുന്ന നാഡീതാളം, ഹൃദയം താളവൂ . 72 മേളകർത്താരാഗ ങ്ങൾ അടങ്ങിയിരിക്കുന്ന കർണാടക സംഗീതവൂ...അറിവ് പങ്കുവെക്കുന്നു.
ഓഗസ്റ്റ് 22 നു ആണ് ലോക ഫോക് ലോർ ദിന ആചരിക്കുന്നത്.
, ചരിത്രങ്ങളിൽ ഇടം പിടിക്കാതെ പോയ.. എഴുത..പെടാതെ പോയ മഹാരഥന്മാർക്ക് സമർപ്പിക്കുന്നു
ലോക സംഗീതം ദിനം.
അറിവിന്റെ പരിമിതിക്കുള്ളിൽ നിന്ന് എഴുതിയതിൽ വിട്ടുപോയതോ , തെറ്റുകളോ ഉണ്ടങ്കിൽ സദയം ക്ഷമിക്കണം.🙏
ശേഖരണം. .. ഉന്മേഷ് വെളപ്പായ.ശിവകൃപ.