My Curry World With Love

Directions Contact the business

My Curry World With Love This FB Page is totally for the food lovers who likes to cook tasty recipes with easy method.

Good morning dear friends 🌞🌿🌹.... പുഞ്ചിരിയോടെ തുടങ്ങുന്ന പ്രഭാതം, മനോഹരമായൊരു ദിവസത്തിന്റെ തുടക്കമാണ്. നല്ല ചിന്തകളോടെ ...
25/09/2026

Good morning dear friends 🌞🌿🌹.... പുഞ്ചിരിയോടെ തുടങ്ങുന്ന പ്രഭാതം, മനോഹരമായൊരു ദിവസത്തിന്റെ തുടക്കമാണ്.
നല്ല ചിന്തകളോടെ ഒരു ദിവസം തുടങ്ങൂ.....
നല്ല നല്ല നിമിഷങ്ങൾ നിങ്ങളെ തേടി വന്നിരിക്കും........♥️🙏

എല്ലാവർക്കും നല്ലൊരു സുപ്രഭാതം ❤️🌿🌹
.



My Curry World With Love

Hi dear friends 🌞🌿🌹 ഈ ഒരു ഐറ്റം  ഉണ്ടാക്കിയാൽ ഇവിടെ പിടിയും, വലിയുമാണ് 😋😍👌🔥...... സ്പെഷ്യൽ മീൻ കറി ആയാലോ?വീഡിയോ യൂട്യൂബി...
24/09/2026

Hi dear friends 🌞🌿🌹 ഈ ഒരു ഐറ്റം ഉണ്ടാക്കിയാൽ ഇവിടെ പിടിയും, വലിയുമാണ് 😋😍👌🔥...... സ്പെഷ്യൽ മീൻ കറി ആയാലോ?
വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് 😊...
Fb യിൽ ഉടനെ പോസ്റ്റ് ചെയ്യാം 😊..... നിങ്ങളോട് പറയാതെ പറ്റുമോ 🥰😍......
Love you all ❤️🌿🌹....




My Curry World With Love

🌿🧿🧿 മുല്ലപ്പൂവിനോട് എനിക്ക് ഒരു ഭ്രാന്താണ് 🤍❤😅കുഞ്ഞുനാൾ മുതലേ മുല്ലപ്പൂവിനോട് എനിക്ക് പറഞ്ഞറിയിക്കാനാകാത്തൊരു ഇഷ്ടമാണ്…പ...
24/09/2026

🌿🧿🧿 മുല്ലപ്പൂവിനോട് എനിക്ക് ഒരു ഭ്രാന്താണ് 🤍❤😅

കുഞ്ഞുനാൾ മുതലേ മുല്ലപ്പൂവിനോട് എനിക്ക് പറഞ്ഞറിയിക്കാനാകാത്തൊരു ഇഷ്ടമാണ്…
പൂക്കൾ വളരെ ഇഷ്ടമാണ്.
റോസാപ്പൂ, ജമന്തിപൂ..മുല്ലപ്പൂവും, സൂചിമുല്ലപൂവും ,പിച്ചകപ്പൂവും ,ഒക്കെ നല്ല ഇഷ്ടമാണ്..🤍🧿

ആ ചെടികൾ വീട്ടുമുറ്റത്ത് നട്ടുവളർത്താനും, അതിൽ ആദ്യമായി മൊട്ടുവരുന്നത് കാണാനും, പൂക്കൾ വിരിയുമ്പോൾ അതിന്റെ മണം ആസ്വദിച്ചിരിക്കാനും, പൂക്കൾ പറിച്ച് മാല കെട്ടി തലയിൽ ചൂടാനും… അതൊക്കെ എനിക്ക് ഇന്നും ഒരു പ്രത്യേക സന്തോഷമാണ്.🥰

കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായൊരു ഓർമ്മയും മുല്ലപ്പൂവിനോടാണ്.
ഞങ്ങളുടെ വീടിന്റെ മുറ്റത്ത് വലിയൊരു ആര്യ വേപ്പുമരം ഉണ്ടായിരുന്നു. അതിലേക്ക് ഒരു മുല്ലവള്ളി പടർന്നുകയറി, വേപ്പുമരം മുഴുവൻ മൂടിനിൽക്കും. ഏപ്രിൽ-മെയ് മാസങ്ങളിൽ വേനൽമഴ പെയ്തുകഴിഞ്ഞാൽ അതിൽ നിറയെ മുല്ലമൊട്ടുകൾ… 🌿😊
അടുത്തുള്ള വീടുകളിലെ എല്ലാവരും വന്ന് മുല്ലമൊട്ടുകൾ പറിക്കും. ഞങ്ങൾ കുഞ്ഞുങ്ങളായിരുന്നതിനാൽ മരത്തിൽ കയറാൻ കഴിയില്ല. മുതിർന്നവർ കയറിയും,തോട്ടിയൊക്കെ ഉപയോഗിച്ച് മൊട്ടുകൾ പറിച്ച് വീട്ടിലെ കോലായിൽ കൂട്ടിവെക്കും. പിന്നെ എല്ലാവരും ചേർന്ന് പങ്കുവെച്ചു എടുക്കും.....😊
സ്കൂൾ ഇല്ലാത്തതിനാൽ വൈകുന്നേരം നാമം ചൊല്ലി കഴിഞ്ഞാൽ തുടങ്ങും മുല്ല മാല കെട്ടാൻ..... സന്ധ്യ ആകുമ്പോഴേക്കും മുല്ലപ്പൂവിന്റെ മണം! വീട് മുഴുവൻ പരക്കും 🥰
മുല്ലമൊട്ട് കെട്ടാനുള്ള ആവേശമായിരുന്നു പിന്നെ. ....🥰
പ്ലാവിലയിൽ വട്ടത്തിൽമൊട്ട് വെച്ച് തുന്നി ഉണ്ടാക്കുന്ന രീതിയും ഉണ്ട് 🥰
മുല്ലമാല കെട്ടുന്നതിനും ഒരു പ്രത്യേക രീതിയുണ്ട്. ചേച്ചിയാണ് ഞങൾ ഒന്ന് വലുതാകും വരെ മാല കെട്ടി തരാറുള്ളത് 😘.... ഒന്നു വളർന്നപ്പോൾ ആദ്യം ചേച്ചി കെട്ടുന്നത് നോക്കി പഠിച്ചു… പിന്നെ ഞാനും, അനിയത്തിയും. ഓരോരുത്തരും സ്വന്തമായി മാല കെട്ടാൻ പഠിച്ചു. അതിനും എന്തൊരു സന്തോഷമായിരുന്നെന്നോ! ❤️
അടുത്ത ദിവസം കുളിച്ച് തലയിൽ ചൂടാൻ ധൃതി ആണ്...... തലയിൽ മുടിയും ഇല്ലാത്ത കാലം 😂മുല്ല മാല നീട്ടി കെട്ടി മുടിപോലെ തൂക്കി ഇട്ട് സ്ലൈഡ് കുത്തി തല ആട്ടി നടക്കും.... ഓർക്കുമ്പോഴേ വയ്യ 😅😂

ഇന്നും ആ ഓർമ്മകൾ മനസ്സിൽ അതേ മണത്തോടെ തന്നെയുണ്ട്…
പ്രായം എത്ര കഴിഞ്ഞാലും ചില ഇഷ്ടങ്ങൾ അങ്ങനെ തന്നെയായിരിക്കും.
മുല്ലപ്പൂവിനോടുള്ള എന്റെ ഇഷ്ടമെന്ന് പറഞ്ഞാൽ… അതൊരു ഇഷ്ടമല്ല, ചെറിയൊരു “ഭ്രാന്ത്” തന്നെയാണ്! 🤍🌿🧿
നിങ്ങളിൽ ആർക്കെങ്കിലും ഉണ്ടോ ഇതുപോലെ കുഞ്ഞുനാൾ മുതൽ കൂടെ വന്ന ഒരു പ്രത്യേക ഇഷ്ടം?.... അല്ലെങ്കിൽ എൻ്റെ പോലെ മുല്ല പൂവിനോടുള്ള ഭ്രാന്തമായ ഇഷ്ടം 🥰

എന്നെപ്പോലെ ആരൊക്കെയുണ്ട്? 🤍 Comment ചെയ്യണേ 🙏🥰🧿
ഒരു ഓർമ്മ നിങ്ങളുമായി പങ്കു വെച്ചു എന്നെ ഉള്ളൂ dears 🥰❤🙏
A Happy day to all 🌹🥰🙏...






My Curry World With Love

Hi dear friends 🥰🌿..... ഇന്ന് ഊണിന് മീൻ കറി ആയാലോ 😍..... പോരുന്നോ കഴിക്കാൻ 😊      My Curry World With Love
23/09/2026

Hi dear friends 🥰🌿..... ഇന്ന് ഊണിന് മീൻ കറി ആയാലോ 😍..... പോരുന്നോ കഴിക്കാൻ 😊



My Curry World With Love

22/09/2026

വെയിറ്റ് മാനേജ്‌മെന്റിനും ,രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന സമതുലിതമായ ഭക്ഷണത്തിനും അനുയോജ്യമായൊരു ഹെൽത്തി ചോയ്സ് — കിൻവ /ക്വിനോവ ഇഡ്ലിയും ദോശയും. 🌿❤️

പ്രോട്ടീനും ഫൈബറും അടങ്ങിയ ക്വിനോവ, ഭക്ഷണത്തിൽ പോഷകസമൃദ്ധമായി ഉൾപ്പെടുത്താം. രുചിയിലും ആരോഗ്യത്തിലും ഒരുപോലെ ശ്രദ്ധിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവം. 😋
ഇതുപോലെ ചെയ്ത് നോക്കൂ. നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം. ഇതേ മാവിൽ ദോശയും ഉണ്ടാക്കാം 😊👌.....
ഒരുപാട് ആരോഗ്യത്തിന് ഗുണങ്ങളുള്ള ഈ റെസിപി ഉണ്ടാക്കി അഭിപ്രായം പറയണേ 😊
കിൻവ... മലയാളത്തിൽ എന്താ പറയാ 🤔🤔
അറിയുമെങ്കിൽ പറയണേ 😍....
ഇഷ്ടമായാൽ വീഡിയോ ലൈക്കും, ഷെയറും ചെയ്യാൻ മറക്കല്ലേ 🙏
ഇതുപോലുള്ള വിഭവങ്ങൾക്കായി ഈ പേജ് Follow ചെയ്ത് കൂടെ കൂടിക്കൊള്ളൂ 🥰
Enjoy the recipe 🌿🥰🥰❤
Love you all ❤️....




My Curry World With Love

🧿 Good morning dear friends 🙏🌿🧿 സമാധാനമായി ജീവിക്കാൻ പ്രത്യേകിച്ച് ഈ രണ്ട് കാര്യങ്ങൾ ചെയ്യാതിരിക്കുക.......ഒന്ന്...നമ്മള...
22/09/2026

🧿 Good morning dear friends 🙏🌿🧿
സമാധാനമായി ജീവിക്കാൻ പ്രത്യേകിച്ച് ഈ രണ്ട് കാര്യങ്ങൾ ചെയ്യാതിരിക്കുക.......

ഒന്ന്...നമ്മളെ സ്നേഹിക്കുന്നവരെ ചതിക്കാതെ, വിഷമിപ്പിക്കാതെ ചേർത്ത് പിടിക്കുക. കാരണം അവർക്ക് അധികം ആർക്കും ഇല്ലാത്ത സ്നേഹിക്കാനുള്ള ഒരു വലിയ മനസ്സുണ്ട്. അത് കളയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ് 🌿♥️....

രണ്ട്...നമ്മളെ പലവട്ടം വേദനിപ്പിച്ചവരെ, ചതിച്ചവരെ ഏത് അവസ്ഥയിലായാലും വീണ്ടും സ്നേഹിക്കാതിരിക്കുക. കാരണം മറ്റുള്ളവർ വേദനിച്ചാലും നോവാത്ത മനസ്സും, സ്വന്തം സുഖവും, സന്തോഷവും ആഗ്രഹിക്കുന്ന ഒരു ഹൃദയവും ആണ് അവർക്കുള്ളത്. എത്ര മാറിയാലും ഉള്ളിൽ ഈ ഒരു സ്വഭാവം കത്തിക്കൊണ്ടിരിക്കും. എപ്പോൾ വേണമെങ്കിലും വീണ്ടും പുറത്തു വരാം....🥰🙏
ശരിയല്ലേ?😊
ജീവിതം വേദനിപ്പിക്കാതെ ജീവിച്ച് തീർക്കുക 🥰♥️🙏🧿
Have a nice day to all 🌹 🥰 🌿



My Curry World With Love

Hi dear friends 🥰.... ഊണ് കഴിഞ്ഞോ? നാടൻ കറികൾ കൂട്ടി ഉണ്ണാൻ വരുന്നോ? ......😍കുത്തരി ചോറ്.......പൈനാപ്പിൾ പുളിശ്ശേരി........
21/09/2026

Hi dear friends 🥰.... ഊണ് കഴിഞ്ഞോ? നാടൻ കറികൾ കൂട്ടി ഉണ്ണാൻ വരുന്നോ? ......😍
കുത്തരി ചോറ്.......
പൈനാപ്പിൾ പുളിശ്ശേരി.....
ഉണ്ണിപിണ്ടി , മുതിര ചേർത്ത തോരൻ.....
ബീറ്റ്‌റൂട്ട് ഉപ്പേരി......
മാങ്ങാ കറി......
ഇഞ്ചി, തേങ്ങ വറുത്ത ചമ്മന്തി......
പപ്പടം....
കുറച്ച് തൈര്......
ഇഷ്ടയോ 🥰?........
Love you all 🌹 🥰....


My Curry World With Love

🧿 Good morning dear friends 🌞 🌿 🌹 🧿 🥰 🌿  കഴിഞ്ഞുപോയ കാര്യങ്ങളെ നമുക്ക് തിരുത്താനോ മാറ്റിയെടുക്കാനോ കഴിയില്ല…വരാനിരിക്കുന...
20/09/2026

🧿 Good morning dear friends 🌞 🌿 🌹 🧿 🥰 🌿 കഴിഞ്ഞുപോയ കാര്യങ്ങളെ നമുക്ക് തിരുത്താനോ മാറ്റിയെടുക്കാനോ കഴിയില്ല…
വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് നമുക്ക് സ്വപ്നം കാണാനും ആഗ്രഹിക്കാനും മാത്രമേ കഴിയൂ; ..നമ്മൾ ആഗ്രഹിച്ചതുപോലെ എല്ലാം സംഭവിക്കണമെന്നില്ല......🥰🙏
പക്ഷേ ഇപ്പോൾ… ഈ നിമിഷം… അത് നമ്മുടെ കൈകളിലാണ്.
ഇന്ന് എങ്ങനെ ജീവിക്കണം,......
എങ്ങനെ ചിന്തിക്കണം...........
എങ്ങനെ പ്രതികരിക്കണം എന്നത് നമ്മുടെ തീരുമാനമാണ്.🔥
അതുകൊണ്ട് കഴിഞ്ഞതിന്റെ വേദനയിൽ കുടുങ്ങിക്കിടക്കാതെ, വരാനിരിക്കുന്നതിന്റെ ആശങ്കയിൽ ജീവിക്കാതെ, കൈവശമുള്ള ഈ നിമിഷത്തെ മനോഹരമാക്കാം.
കാരണം നമ്മുടെ ജീവിതം മാറിത്തുടങ്ങുന്നത് പലപ്പോഴും ഒരു വലിയ നാളെയിൽ നിന്നല്ല… ഇന്നത്തെ ഒരു നല്ല തീരുമാനത്തിൽ നിന്നാണ്. ❤️
Have a Great day to all 🌹 🥰 ♥️....



My Curry World With Love

Address

Mayannur
Thrissur
679106

Website

Alerts

Be the first to know and let us send you an email when My Curry World With Love posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My Curry World With Love:

Shortcuts

Share