Chakkis Life

Directions Contact the business

Chakkis Life Come and enjoy the world of cooking

മോരപ്പം🌼🌼🌼🌼ചേരുവകൾമാവ് തയ്യാറാക്കാൻപുഴുങ്ങലരി1 കപ്പ് പച്ചരി1 പിടി ( 1/4 കപ്പ്)ഉഴുന്നുപരിപ്പ്1 പിടി (ഏകദേശം 1/4 കപ്പ്) പു...
16/10/2026

മോരപ്പം
🌼🌼🌼🌼
ചേരുവകൾ

മാവ് തയ്യാറാക്കാൻ

പുഴുങ്ങലരി

1 കപ്പ്
പച്ചരി

1 പിടി ( 1/4 കപ്പ്)

ഉഴുന്നുപരിപ്പ്

1 പിടി (ഏകദേശം 1/4 കപ്പ്)
പുളിച്ച മോര് 2 മുതൽ 3 വലിയ സ്‌പൂൺ

ഉപ്പ് - ആവശ്യത്തിന്

വെള്ളം

അരയ്ക്കാൻ ആവശ്യത്തിന്

മാവിൽ ചേർക്കാൻ
ചെറിയ ഉള്ളി

6 മുതൽ 8 എണ്ണം

പച്ചമുളക്

2 എണ്ണം

ഒരു ചെറിയ കഷണം

തേങ്ങ 2 വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്

കറിവേപ്പില ഒരു തണ്ട്

താളിക്കാൻ

കടുക് - 1/2 ചെറിയ സ്‌പൂൺ

ഉഴുന്നുപരിപ്പ് - 1/2 ചെറിയ സ്‌പൂൺ

കടലപ്പരിപ്പ് 1/2 ചെറിയ സ്‌പൂൺ

വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

* പുഴുങ്ങലരി, പച്ചരി, ഉഴുന്നുപരിപ്പ് എന്നിവ
നന്നായി കഴുകി ആവശ്യത്തിന് വെള്ളത്തിൽ 3 -4 മണിക്കൂർ കുതിർക്കുക.

നന്നായി കുതിർന്നശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, കുറേശ്ശെ വെള്ളം ചേർത്ത് മിക്സിയിലോ അരകല്ലിലോ അരച്ചെടുക്കുക.

മാവ് വളരെ നേർത്തുപോകാതെ, ഇഡ്ഡലിമാവിനോട് സാമ്യമുള്ള കട്ടിയിലായിരിക്കണം.

അരച്ച മാവ് ഒരു പാത്രത്തിലാക്കി മൂടിവെച്ച് ഏകദേശം 2 മണിക്കൂർ വിശ്രമിപ്പിക്കുക.
ഇതിനിടെ ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, തേങ്ങ എന്നിവ ചെറുതായി അരിഞ്ഞുവയ്ക്കുക.

ഒരു ചെറിയ ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. തുടർന്ന് ഉഴുന്നുപരിപ്പും കടലപ്പരിപ്പും ചേർത്ത് ഇളം സ്വർണനിറമാകുന്നതുവരെ മൂപ്പിക്കുക. തീ അണച്ച് താളിപ്പ് അല്പം തണുക്കാൻ അനുവദിക്കുക.

വിശ്രമിപ്പിച്ച മാവിലേക്ക് അരിഞ്ഞുവച്ച ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, തേങ്ങ എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് തയ്യാറാക്കിയ താളിപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.

തുടർന്ന് ആദ്യം 2 വലിയ സ്‌പൂൺ പുളിച്ച മോര് ചേർത്ത് ഇളക്കുക. മാവിന്റെ കട്ടിയനുസരിച്ച് ആവശ്യമെങ്കിൽ മാത്രം ഒരു വലിയ സ്‌പൂൺ മോര് കൂടി ചേർക്കാം. മാവ് സ്പൂണിൽനിന്ന് പതുക്കെ ഒഴുകിവീഴുന്ന പരുവത്തിലായിരിക്കണം.

* ഉണ്ണിയപ്പച്ചട്ടി ചെറിയ തീയ്ക്കും ഇടത്തരം തീയ്ക്കും ഇടയിൽ ചൂടാക്കി ഓരോ
കുഴിയിലും ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.
എണ്ണ ചൂടായാൽ ഓരോ കുഴിയിലും ഏകദേശം മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക. *

മാവ് ചൂടേറ്റ് പൊങ്ങിവരുകയും അടിഭാഗം ഉറയ്ക്കുകയും ചെയ്യുമ്പോൾ ചെറിയ മരക്കോലോ കമ്പിയോ ഉപയോഗിച്ച് അരികിൽനിന്ന് പതുക്കെ ഉയർത്തി തിരിക്കുക.

ഇങ്ങനെ ഓരോ വശവും പതുക്കെ തിരിച്ചുകൊടുത്ത് ഉരുണ്ട ആകൃതിയിലാക്കുക. എല്ലാ വശങ്ങളും ഒരുപോലെ സ്വർണനിറമായി, ഉള്ളിലും നന്നായി വെന്തുവരുന്നതുവരെ ചുട്ടെടുക്കുക.

തയ്യാറായ മോരപ്പം ചൂടോടെ തേങ്ങാച്ചമ്മന്തിയോ എരിവുള്ള ചമ്മന്തിയോ കൂട്ടി വിളമ്പാം.

മോരപ്പം ഇങ്ങനെയും തയ്യാറാക്കാം
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
മോര് ചേർക്കുന്നതിന് പകരം തൈര് ഉപയോഗിച്ചും മോരപ്പം തയ്യാറാക്കാറുണ്ട്.

പച്ചരി, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് എന്നിവ നന്നായി കഴുകി 3 - 4 മണിക്കൂർ കുതിർക്കുക. തുടർന്ന് വെള്ളത്തിന് പകരം ആവശ്യത്തിന് സാധാരണ തൈര് ചേർത്ത് അരച്ചെടുക്കുക. മാവ് കൈകൊണ്ട് നന്നായി യോജിപ്പിച്ച് മൂടിവെച്ച് ഏകദേശം 6 - 8 മണിക്കൂർ പുളിക്കാൻ അനുവദിക്കുക. കാലാവസ്ഥയും മുറിയിലെ ചൂടും അനുസരിച്ച് പുളിക്കുന്നസമയം മാറാം.

പുളിച്ച മാവിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് എന്നിവ താളിച്ച് ചേർക്കുക. തുടർന്ന് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, അല്പം കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

മാവ് ഉണ്ണിയപ്പച്ചട്ടിയിൽ ഒഴിച്ച് ഇരുവശവും സ്വർണനിറമാകുന്നതുവരെ ചുട്ടെടുക്കാം.

മോരപ്പം പുറത്ത് നല്ല മൊരിച്ചിലും ഉള്ളിൽ മൃദുത്വവുമുള്ളതായി കിട്ടാൻ മാവിന്റെ കട്ടിയും ചട്ടിയുടെ ചൂടും പ്രധാനമാണ്. മാവ് അധികം നേർത്തുപോകരുത്. അതുപോലെ തീ വളരെ കൂടുതലായാൽ പുറംഭാഗം പെട്ടെന്ന് നിറം മാറുകയും ഉള്ളിൽ ശരിയായി വേവാതിരിക്കുകയും ചെയ്യും.

മോര് ചേർക്കുമ്പോൾ ആദ്യം കുറച്ച് മാത്രം ചേർത്ത് മാവിൻ്റെ പരുവം പരിശോധിക്കുക. ചെറിയ തീയ്ക്കും ഇടത്തരം തീയ്ക്കും ഇടയിൽ ഓരോ വശവും പതുക്കെ തിരിച്ചുചുട്ടെടുത്താൽ നല്ല ഉരുണ്ട ആകൃതിയിലുള്ള മോരപ്പം തയ്യാറാക്കാം.








അഞ്ചുതരം ചമ്മന്തി റെസിപ്പി പടത്തിന്റെ കൂടെ ഇംഗ്ലീഷിലും മലയാളത്തിലും കൊടുത്തിട്ടുണ്ട്5 types of chamanthi recipes the rec...
16/10/2026

അഞ്ചുതരം ചമ്മന്തി റെസിപ്പി പടത്തിന്റെ കൂടെ ഇംഗ്ലീഷിലും മലയാളത്തിലും കൊടുത്തിട്ടുണ്ട്
5 types of chamanthi recipes the recipe for each one is given along with respective picture





15/10/2026

നെയ് പായസം
🌼🌼🌼🌼🌼🌼

ചേരുവകൾ

പായസം അരി (ഉണങ്ങലരി ) 1 കപ്പ്

ശർക്കര 500 ഗ്രാം

നാളികേരം ചിരകിയത് 1 കപ്പ്

നെയ്യ് 3 ടേബിൾസ്പൂൺ

ഏലക്കായ പൊടി

നാളികേരക്കൊത്ത് ആവശ്യത്തിന്

ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി ആക്കി അരിച്ചു വക്കുക .

ഒരു കുക്കറിൽ അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെക്കാം .
കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം.
കുക്കറിലെ പ്രഷർ മുഴുവനും പോയി കഴിഞ്ഞാൽ കുക്കർ തുറന്നു വേവിച്ച അരി ഒരു ഉരുളിയിലേക്കു മാറ്റാം വേവിച്ച അരിയിലേക്കു ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം ശർക്കര പാനി അരിയുമായി നന്നായി യോജിച്ചു ഒന്ന് തിളച്ചു വന്നാൽ ഒരു ടേബിൾസ്‌പൂൺ നെയ് ചേർത്തുകൊടുക്കാം
പായസം ഒന്ന് വറ്റികുറുകി വന്നാൽ നാളികേരം ചിരകിയത് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം
.പായസം റെഡി ആയാൽ വീണ്ടും ഒരു ടേബിൾസ്‌പൂൺ നെയ്യും ആവശ്യത്തിന് ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്തു പായസം സ്റ്റോവിൽ നിന്നുംമാറ്റാം

ഒരു ചെറിയ പാൻ ചൂടാക്കി കുറച്ചു നെയ് ഒഴിച്ച ശേഷം തേങ്ങാ കൊത്തു ചേർത്ത് വറുത്തു പായസത്തിൽ ചേർത്തുകൊടുക്കാം അപ്പോൾ നമ്മുടെ ടേസ്റ്റി നെയ്യ് പായസം തയ്യാർ

ഇഷ്ടമായാൽ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ


























































14/10/2026
14/10/2026

വൈറൽ കടലക്കറി നിങ്ങളും ഉണ്ടാക്കിയോ

പതിനാറ് തരത്തിലുള്ള ചമ്മന്തികൾ ഓരോ ചമ്മന്തിയുടെയും തയ്യാറാക്കുന്ന വിധം ഓരോ ഫോട്ടോയുടെയും കൂടെ കൊടുത്തിട്ടുണ്ട്പേജ് ഫോളോ ...
12/10/2026

പതിനാറ് തരത്തിലുള്ള ചമ്മന്തികൾ
ഓരോ ചമ്മന്തിയുടെയും തയ്യാറാക്കുന്ന വിധം ഓരോ ഫോട്ടോയുടെയും കൂടെ കൊടുത്തിട്ടുണ്ട്
പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ 🥰🥰

10/10/2026

ചൈനീസ് പുട്ട് ചൈനീസ് പുട്ട് # ゚

10/10/2026

ചീജുട്ടൻ ചേട്ടൻമാർക്കൊപ്പം 🥰🥰

09/10/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

Address

Manama

Website

Alerts

Be the first to know and let us send you an email when Chakkis Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chakkis Life:

Shortcuts

Share